തിരുവനന്തപുരം: സ്റ്റൈപന്‍ഡ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമായി. മൂന്ന് ഡന്റല്‍ കോളേജുകളിലെയും പ്രതിനിധികള്‍ തിരുവനന്തപുരത്ത് ഡന്റല്‍ കോളേജിന് മുന്നില്‍ അനശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മുന്നൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഡന്റല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പോ വിഷയത്തില്‍ ഇടപെടാത്ത സാഹചര്യത്തിലാണ് ഇന്ന് മുതല്‍ റിലേ സത്യഗ്രഹം ആരംഭിച്ചത്.
നേരത്തെ മെഡിക്കല്‍ കോളെജുകളില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചിരുന്നു. സമരത്തെത്തുടര്‍ന്ന് മൂന്ന് മെഡിക്കല്‍ കോളേജുകളിലെയും ഒ.പി പ്രവര്‍ത്തനം താറുമാറായി. അതേസമയം ഡന്റല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും ധനവകുപ്പിനോടു നടപടികള്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: