ആലപ്പുഴ: കുട്ടനാട് കാര്‍ഷിക പാക്കേജിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി കേന്ദ്രസംഘം കുട്ടനാട്ടിലെത്തി. കേന്ദ്ര ആസൂത്രണ കമ്മിഷന് മെമ്പര്‍ സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണു സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് സംഘത്തിന്റെ സന്ദര്‍ശനം.
കുട്ടനാട് പാക്കേജ് നടത്തിപ്പു സംബന്ധിച്ചു വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രദേശം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയ സംഘം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
നിര്‍മാണം പുരോഗമിക്കുന്ന സി, ഡി ബ്ലോക്കുകള്‍ സന്ദര്‍ശിക്കുന്ന സംഘം മങ്കൊമ്പ് കുട്ടനാട് പാക്കേജ് സ്പെഷ്യല്‍ ഓഫിസില്‍ വച്ചു കൂടിയാലോചന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: