വാഷിംഗ്ടണ്‍: ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വളര്‍ന്നുവരുന്ന ശക്തികളായ ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് യു.എസ് പ്രതിരോധ സെകെട്ടറി ലിയോണ്‍ പനേറ്റ. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പനേറ്റ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
പ്രതിരോധ നയങ്ങള്‍ പുനരവലോകനം ചെയ്തുകൊണ്ട് അമേരിക്ക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുമായുള്ള നയബന്ധത്തെ കുറിച്ച് അമേരിക്ക അന്വേഷിച്ചു വരികയാണെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് പനേറ്റയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
ചൈന അമേരിക്കയ്ക്ക് കനത്ത സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ഏഷ്യന്‍ മേഖലയില്‍ ചൈനയെ കൂടാതെ ഇന്ത്യയും വെല്ലുവിളിയാണെന്നും യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: