മുംബൈ: ചൈനീസ് കോടതി വിട്ടയച്ച 12 വജ്ര വ്യാപാരികള്‍ മുംബൈയില്‍ തിരിച്ചെത്തി. കഴിഞ്ഞ മാസമാണ് ഇവരെ കോടതി മോചിപ്പിച്ചത്. മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നു ചൈനയിലെത്തിയ 22 വ്യാപാരികളില്‍ ഉള്‍പ്പെടുന്നവരാണിവര്‍.
വജ്രം കള്ളക്കടത്തു കേസില്‍ 2010ലാണ് വ്യാപാരികളെ ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തത്. 7.3 മില്യണ്‍ ഡോളറിന്റെ കള്ളക്കടത്തു നടത്തിയെന്നാണ് ആരോപണം. ഹോങ്കോങ്ങില്‍ നിന്നു വജ്രം അനധികൃതമായി ചൈനയില്‍ എത്തിച്ചെന്ന് പോലീസ് ആരോപിച്ചിരുന്നു.
എന്നാല്‍ സംഘത്തിലെ 12 പേര് നിരപരാധികളെന്നു ഷെന്‍ഷെന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ആറു മാസം മുതല്‍ ആറു വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞതിനു ശേഷമായിരുന്നു മോചനം.
വ്യാപാരികളുടെ മോചനം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യുവിയില്‍ രണ്ടു വ്യാപാരികളെ ഹോട്ടലില്‍ തടവിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: