ന്യൂദല്‍ഹി: ആര്‍എസ്എസിനെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗ് വെട്ടില്‍. ആര്‍എസ്എസിനെയും അതിന്റെ നേതാക്കളെയും അതിരൂക്ഷമായി വിമര്ശിച്ചുകൊണ്ടിരിക്കുന്ന ദിഗ്വിജയ് സിംഗ് വിരാട് ഹിന്ദു സമ്മേളനത്തില്‍ മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കള്‍ക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവന്നതോടെയാണ് കുടുക്കിലായത്.
ആര്‍എസ്എസിന്റെയും ഹിന്ദുസംഘടനകളുടെയും പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും പിന്നീട് അവര്‍ക്കെതിരെ തരംതാണ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നത് പതിവാക്കിയ ദിഗ്വിജയിന്റെ ഇരട്ടത്താപ്പാണ് ഇതോടെ പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് തുടക്കം മുതലേ കളിക്കുന്ന വര്‍ഗ്ഗീയ, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ദിഗ്വിജഗ്സിംഗെന്ന് ആര്‍എസ്എസ് വക്താവ് രാംമാധവ് ചൂണ്ടിക്കാട്ടി. പ്രത്യേക ആശയങ്ങളോ ചിന്താഗതിയോ ഒന്നുമില്ലാതെ വര്‍ഗ്ഗീയ, വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചിത്രം പുറത്തുവന്നതോടെ അസ്വസ്ഥനായ ദിഗ്വിജയ് പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെയെക്കുറിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. ഹിന്ദുസമ്മേളനം വിളിച്ചത് കാഞ്ചി ശങ്കരാചാര്യര്‍ ആണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് അതില്‍ പങ്കെടുത്തതെന്നും സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: