ലാഹോര്‍: പാക്കിസ്ഥാനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യാക്കാരന് സരബ്ജിത് സിങിനെ മോചിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദേഹത്തിന്റെ അഭിഭാഷകന് അവെയ്സ് ഷെയ്ക് പറഞ്ഞു. 1990ലെ ലാഹോര്‍ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിങിനെ പാക്കിസ്ഥാന് ജയിലിലടച്ചത്.
സരബ്ജിത്തിന് വേണ്ടി നല്കിയ പുതിയ ദയാഹര്‍ജി പാക്കിസ്ഥാന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി പ്രത്യേക പരിഗണനയോടെയാണ് സ്വീകരിച്ചിരുന്നതെന്നും അഭിഭാഷകന് വ്യക്തമാക്കി. സരബ്ജിത് സിങിനെ മോചിപ്പിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നും ഷെയ്ക് പറഞ്ഞു.
2011 ആഗസ്റ്റ് 14 ന് പാകിസ്ഥാന് സ്വാതന്ത്ര്യദിനത്തില്‍ സരബ്ജിത് മോചിതനാകേണ്ടതായിരുന്നു. രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്കാരന് ഖലീല്‍ ചിസ്തിയെ ഇന്ത്യ മോചിപ്പിച്ചിരുന്നെങ്കില്‍ സരബ്ജിത്തിനും മോചനം ലഭിച്ചേനെ. എന്നാല്‍ അവസാന നിമിഷം ഇന്ത്യ ഇതിന് തയാറാകാതിരുന്നതാണ് സരബ്ജിത്തിന് വിനയായതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ചാരപ്രവര്‍ത്തനം നടത്തിയെന്നു സംശയിച്ച് അറസ്റ്റിലായ സരബ്ജിത്തിനെ 2008ല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നതാണെങ്കിലും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് തടയുകയായിരുന്നു. കോട്ലഖ്പത് ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ സരബ്ജിത്
കസോര്‍, ഫൈസലാബാദ്, ലഹോര്‍ എന്നിവിടങ്ങളിലായി ബോംബ് സ്ഫോടനങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടതു സംബന്ധിച്ച നാലു കേസുകളില്‍ സരബ്ജിത്തിന് 2003ല്‍ ലഹോര്‍ ഹൈക്കോടതി നല്കിയ വധശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: