കോഴിക്കോട്: കാക്കൂരിലെ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ടി.സി പാലം സ്വദേശി ബാലന് (55), മടവൂര്‍ സ്വദേശി ജോസ് അങ്കത്തായി (58) എന്നിവരാണ് മരിച്ചത്. ബാബു എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ടവരെല്ലാം ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ജെ.സി.ബി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിന് ഒടുവില്‍ വൈകീട്ട് അഞ്ചോടെ രണ്ടു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
ജില്ലാ കളക്ടര്‍, എസ്.പി, ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: