തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ മുന്‍ഗണനാക്രമം നിയമനത്തിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിന് പ്ലാനിംഗ് കമ്മിറ്റി രൂപീകരിക്കുമെന്ന് ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു. മുതിര്‍ന്ന ആറ് പി.എസ്.സി അംഗങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ചെയര്മാന്. പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഉടന്‍ നികത്തും. പി.എസ്.സിയുടെ നടത്തിപ്പിനു കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: