ജയ്പൂര്‍: രാജസ്ഥാനില്‍ സമരം നടത്തിയതിന് സസ്പെന്റ് ചെയ്ത 64 സര്‍ക്കാര്‍ ഡോക്ടര്‍മാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഡോക്ടര്‍മാരുടെ സമരം ഡിസംബര്‍ 31ന് അവസാനിപ്പിച്ച സാഹചര്യത്തിലാണ് സസ്പെന്ഷന് നടപടി റദ്ദാക്കിയത്.
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 11 ദിവസം തുടര്‍ച്ചയായി സമരം നടത്തിയത്. ഡോക്ടര്‍മാരുടെ സമരം രാജസ്ഥാനില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചികിത്സ കിട്ടാതെയുളള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരേ കര്‍ശന നടപടിയാരംഭിച്ചു. രെസ്മ നിയമപ്രകാരം നിരവധി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് സംസ്ഥാന ഊര്‍ജമന്ത്രി ജിതേന്ദ്ര സിങ്ങുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പുതുവര്‍ഷത്തില്‍ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: