വാസ്കോ: വെടിയുണ്ടയുമായി എത്തിയ സ്വീഡിഷ് വനിതയെ ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തിലെത്തിയ ഇന്ഗര് ക്രിസ്റ്റീന ഹാര്ഡിന്സ് എന്ന 35കാരിയാണ് അറസ്റ്റിലായത്.
ഇന്ഗറിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. 5.56 എംഎം വെടിയുണ്ടയാണു കണ്ടെത്തിതെന്നു പോലീസ് അറിയിച്ചു. സ്വീഡിഷ് സൈന്യത്തില്‍ നിന്ന് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വെടിയുണ്ട ബാഗിലെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്ഗര് പറഞ്ഞു.
ഡിസംബര്‍ 23നാണ് ഇന്ഡഗര് ഇന്ത്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: