മുംബൈ: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പെട്രോള്‍വില ലിറ്ററിന് 2.25 രൂപ വര്‍ധിപ്പിക്കാനാണ് സാധ്യത. ജനുവരി ഒന്നുമുതല്‍ വിലവര്‍ധന നിലിവില്വരും. വിലവര്‍ധന സംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറക്കുമതിക്ക് ചെലവാകുന്ന തുകക്ക് ആനുപാതികമായി ആഭ്യന്തര വിപണിയിലെ വിലയും ഉയര്‍ത്തണമെന്നതാണ് കമ്പനികളുടെ ആവശ്യം. നിലവിലെ വിലവ്യതിയാനത്തെത്തുടര്ന്നുണ്ടാകുന്ന നഷ്ടം നികത്തണമെങ്കില്‍ ലിറ്ററിന് 1.90 രൂപയെങ്കിലും ഉയര്‍ത്തണമെന്നും കമ്പനികള്‍ വാദിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിലവര്‍ധനയില്‍നിന്ന് കമ്പനികളെ സര്‍ക്കാര്‍ പിന്തിരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ പെട്രോള്‍ വിലയിന്മേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തില്‍ വില സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമ്പനികള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്ന് ഈര്ജമന്ത്രാലയ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: