വര്‍ക്കല: 79-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും. പത്ത്ദിവസത്തെ പഞ്ചശുദ്ധി വ്രതമനുഷ്ഠിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പീതാംബരധാരികളായി ശിവഗിരിയില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനം വിദ്യാഭ്യാസം, ശുചിത്വം, കൈത്തൊഴില്‍, ഈശ്വരഭക്തി, കൃഷി, കച്ചവടം, സംഘടന, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വൈജ്ഞാനിക ശാഖകളില്‍ അറിവ് നേടിയാണ് മടങ്ങുന്നത്.
ഇന്ന് രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസത്തെ തീര്ത്ഥാടനസമ്മേളനങ്ങള്ക്കും കലാപരിപാടികള്‍ക്കും തുടക്കമാകും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് വിശിഷ്ടാതിഥിയും മന്ത്രി കെ.ബാബു മുഖ്യാതിഥിയുമായിരിക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഗോകുലം ഗോപാലന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. റ്റി.പി.ശ്രീനിവാസന് ഡോ.അച്യുത്ശങ്കര്‍ എസ്.നായര്‍, ബി.സത്യന് എംഎല്‍എ, പി.കെ.ജയപ്രകാശ് നാരായണന് എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് ആരോഗ്യമദ്യവര്ജ്ജന സമ്മേളം സ്പീക്കര്‍ ജി.കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷതവഹിക്കും. പി.കെ.ശ്രീമതി പി.സി.തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വൈകുന്നേരം 4ന് ശാരദാപ്രതിഷ്ഠാ ശതാബ്ദി സമ്മേളനം ബദ്ദേഗാമസമിതി തേരോ(ശ്രീലങ്ക) ഉദ്ഘാടനം ചെയ്യും. ഡോ.എച്ച്.എച്ച്.ഫിലിപ്പോസ് മാര്‍ക്രിസ്റ്റോസ്റ്റം അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിതാനന്ദ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 6.30ന് തീര്‍ത്ഥാടനഘോഷയാത്ര ശിവഗിരിയില്‍ നിന്നും ആരംഭിച്ച് മൈതാനം റെയില്വേസ്റ്റേഷന് ചുറ്റിതിരികെ ശിവഗിരിയില്‍ എത്തിച്ചേരും. 10ന് തീര്‍ത്ഥാടന സമ്മേളനം കേന്ദ്രകോര്പ്പറേറ്റ് അഫയേഴ്സ് മന്ത്രി വീരപ്പമൊയ്ലി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ സംഗീതകുലപതി വി.ദക്ഷിണാമൂര്‍ത്തിയെ ആദരിക്കും. പാകിസ്ഥാന് മുന്‍ ഫെഡറല്‍ മന്ത്രി മിര്നാവാസ്ഖാന് മാര്വ്വത്ത് വിശിഷ്ടാതിഥിയും വെള്ളാപ്പള്ളി നടേശന് മുഖ്യതിഥിയുമായിരിക്കും. ഉച്ചയ്ക്ക് ഒന്ന് കാര്‍ഷിക വ്യാവസായിക സമ്മേളനം മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മൂന്മന്ത്രി സി.ദിവാകരന് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 3.30ന് ശാസ്ത്രസാങ്കേതിക സമ്മേളം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.വി.എന്‍.രാജശേഖരപിള്ള അധ്യക്ഷത വഹിക്കും. ഡോ.എന്‍.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 5ന് സാഹിത്യസമ്മേളം സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രഭാവര്‍മ്മ അധ്യക്ഷനായിരിക്കും. ഡോ.പി.വി.കൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിനമായ ജനുവരി ഒന്നിന് വെളുപ്പിന് 4ന് ശിവഗിരി പര്‍ണ്ണശാലയില്‍ നിന്നും മഹാസമാധി മന്ദിരാങ്കണത്തിലേക്ക് കലശവുമായി പ്രയാണം. തുടര്‍ന്ന് മഹാസമാധിയില്‍ കലശാഭിഷേകം വിശേഷാല്‍ പൂജയും രാവിലെ 10ന് ഗുരുധര്‍മ്മപ്രചരണ സഭാസമ്മേളനം സാംസ്കാരിക മന്ത്രി കെ.ജി.ജോസഫ് ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി സി.വി.പത്മരാജന് അദ്ധ്യക്ഷതവഹിക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
പ്രൊഫ.കെ.ആനന്ദന് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മുംബൈ ശ്രീനാരായണസമിതി പ്രസിഡന്റ് ഡോ.കെ.കെ.ദാമോദരനെ ആദരിക്കും. ഉച്ചയ്ക്ക് ഒന്നിന് യുവജനസമ്മേളനം മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. എം.ലിജു മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 3ന് വനിതാസമ്മേളം ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്യും. റ്റി.എന്‍.സീമ എംപി അധ്യക്ഷയായീരിക്കും. വൈകുന്നേരം 4ന് സമാപനസമ്മേളം ലോകസഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാല്‍ അധ്യക്ഷതവഹിക്കും. മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് മുഖ്യാതിഥിയായിരിക്കും. ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്, അഡ്വ.കെ.ഗോപിനാഥന്, രാജുനാരായണസ്വാമി തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: