ബീജിങ്: അഭിപ്രായ സ്വാതന്ത്ര്യത്തിനും ഏകകക്ഷി ഭരണസമ്പ്രദായത്തിനെതിരെയും വാദിച്ച പ്രമുഖ എഴുത്തുകാരന് ചെന്‍ വെയെ ചൈനീസ് ഭരണകൂടം തടവിലാക്കി. ഓണ്‍ലൈന്‍ വഴിയും മറ്റു മാധ്യമങ്ങളിലൂടെയും ചെന്‍ വെ ലേഖനങ്ങളെഴുതിയിരുന്നത്. ഒന്‍പതു വര്‍ഷത്തെ തടവാണ് ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്.
ഭരണകൂടത്തിനെതിരേ പ്രക്ഷോഭം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നാണു ചെന്‍ വിക്കെതിരായ കുറ്റം. രാജ്യത്തു ജനാധിപത്യ വ്യവസ്ഥ കൊണ്ടുവരണമെന്നാണു താന്‍ ആവശ്യപ്പെടുന്നതെന്നു ചെന്‍ വെ കോടതിയില്‍ പറഞ്ഞു. വിചാരണ നടപടികള്‍ പ്രഹസനമാണെന്നും അദ്ദേഹത്തെ തടവിലിടാന്‍ ഭരണകൂടം നേരത്തേ തീരുമാനിച്ചിരുന്നുവെന്നും ചെന്‍ വെയുടെ ഭാര്യ ആരോപിച്ചു.
ചെന്നിന് പുറമെ ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത നിരവധിപ്പേര്‍ ഇപ്പോഴും ചൈനയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചത് ചെന്നിനാണ്. 1989ല്‍ ടിയാന്മെന് ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്ന ചെന്‍ അന്നും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: