കീ്റോ: സൈനിക ഭരണത്തിനെതിരെ ഈജിപ്തിന്റെ തലസ്ഥാനമായ കീ്റോയില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ സുരക്ഷാഭടന്മാര് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് വനിതകള്‍ തെരുവുകളില്‍ പ്രകടനം നടത്തി. സൈനികര്‍ പ്രക്ഷോഭകാരികളായ വനിതകളുടെ തലമുടിക്ക് കുത്തിപ്പിടിച്ചുവെന്നും വസ്ത്രം കീറിയെന്നും വലിച്ചുവെന്നും അവര്പരാതിപ്പെടുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി അരങ്ങേറുന്ന ഭരണവിരുദ്ധ പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സുരക്ഷാസൈന്യത്തിന്റെ ദയാരഹിതമായ സമീപനമാണ് സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ നിഴലിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പതിനായിരത്തോളം വനിതകള്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. പ്രകടനം അവസാനിക്കുന്നതിനുമുമ്പുതന്നെ ഭരണകക്ഷിയായ മിലിട്ടറി കൗണ്‍സില്‍ ഇത്തരം ക്രൂരമായ പെരുമാറ്റത്തിന് ഒരു പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തി. ഈജിപ്തിലെ മഹത്തായ സ്ത്രീത്വത്തോട് ഖേദ പ്രകടനം നടത്തുന്ന പ്രസ്താവന പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ സ്വാഗതം ചെയ്യുകയും ജനാധിപത്യമാറ്റത്തിനു കളമൊരുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു. പ്രകടനം നടത്തിയ സ്ത്രീകള്‍ക്ക് സുരക്ഷാവലയം തിര്ത്തുകൊണ്ട് പുരുഷ പ്രക്ഷോഭകാരികള്‍ അവര്‍ക്കു ചുറ്റും അണിനിരന്നു. സമൂഹത്തിലെ പലതുറകളിലും പലതലങ്ങളിലുംപെട്ട സ്ത്രീകള്‍ തഹ്റിര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നശേഷം തെരുവുകളിലൂടെ നീങ്ങി. പട്ടാളക്കാര്‍ സ്ത്രീകളെ ആക്രമിക്കുന്ന പ്ലക്കാര്‍ഡുകള്‍ പലരും ഉയര്‍ത്തിക്കാട്ടി പിടിവലിക്കിടെ അല്പവസ്ത്രധാരിയായ ഒരു പെണ്‍കുട്ടിയെ പട്ടാളക്കാര്‍ നിലത്തിട്ടുവലിക്കുന്ന ചിത്രമായിരുന്നു കൂടുതല്‍ സ്ത്രീകളുടെയും പക്കലുണ്ടായിരുന്നത്. ഞങ്ങളെ സംരക്ഷിക്കാമെന്ന് അവകാശപ്പെടുന്നവര്‍ വസ്ത്രങ്ങള്‍ അഴിച്ചുകളയുന്നുവെന്ന് സ്ത്രീകള്‍ ആവേശപൂര്‍വം മുദ്രാവാക്യം മുഴക്കി.
സൈനികരുടെ സ്ത്രീകളോടുള്ള ക്രൂരതക്കെതിരെ ഐക്യരാഷ്ട്രസഭയും അമേരിക്കന്‍ സേറ്റ് സെക്രട്ടറി ഹിലരിക്ലിന്റണ് പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: