ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ നൂര്‍ ഖാന് (88) അന്തരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലി സൈനിക ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 1965- 69ല്‍ പാക് വ്യോമസേന മേധാവിയായിരുന്നു.
1923 ഫെബ്രുവരി 22നു ജനിച്ച നൂര്‍ ഖാന് ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളേജില്‍ സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1941 ജനുവരി ആറിനു ബ്രിട്ടീഷ് ഇന്ത്യ വ്യോമസേനയില്‍ ചേര്‍ന്നു. പടിഞ്ഞാറന്‍ പാക്കിസ്ഥാന് ഗവര്‍ണറും പാക് ഹോക്കി ഫെഡറേഷന്, ക്രിക്കറ്റ് ബോര്‍ഡ് എന്നിവയുടെ അധ്യക്ഷനുമായിരുന്നു.
നൂര്‍ ഖാന്റെ നിര്യാണത്തില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: