അബുജ: തെക്കന്‍ നൈജീരിയയില്‍ ബോട്ട് മുങ്ങി 20 പേര് മരിച്ചു. നിരവധി പേരെ കാണാതായി. മൂന്നു പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബോട്ടില്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈഗിള്‍ ദ്വീപില്‍ നിന്നു മഗ്ബുവോദോഹിയയിലേക്കു പോകുകയായിരുന്ന ചെറുയാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടില്‍ 40 പേര് ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: