ലിയേഗ് : ബെല്‍ജിയത്തില്‍ യുവാവ് നാല് പേരെ വെടിവച്ചുകൊന്ന ആത്മഹത്യ ചെയ്തു. ആള്‍ക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവയ്ക്കുകയായിരുന്നു. 15ഉം 17ഉം വസുള്ള ആണ്‍കുട്ടികളും 75 കാരിയുമാണു മരിച്ചത്. സംഭവത്തില്‍ 123 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിനു ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.
ബെല്‍ജിയന്‍ നഗരം ലീഗെയിലാണു സംഭവം. നോര്ഡൈന് അര്‍മാനി (33)എന്നയാളാണ് അക്രമി. ചൊവ്വാഴ്ച വൈകീട്ട് ഗ്രനേഡുകളും റിവോള്‍വറും റൈഫിളുമായി വീട്ടില്‍നിന്ന് ഇറങ്ങിയ യുവാവ് ലീജ് നഗരത്തിലെ സെന്‍ട്രല്‍ സ്ക്വയറിലെത്തി ആക്രമണം നടത്തുകയായിരുന്നു. മാര്‍ക്കറ്റ് ചത്വരത്തില്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നു ഗ്രനേഡ് എറിഞ്ഞ ശേഷം ഇയാള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്രിസ്മസ് ഷോപ്പിങ്ങിനെത്തിയ നിരവധിയാളുകള്‍ ആക്രമണത്തിനിരയായി. പരിഭ്രാന്തരായവര്‍ രക്ഷപെടാന്‍ തെരുവില്‍ തിക്കിത്തിരക്കിയതു പരുക്കേറ്റവരുടെ എണ്ണം കൂടാനിടയാക്കി.
തീവ്രവാദിയാക്രമണത്തിനുള്ള സാധ്യത പോലീസ് തള്ളി. ഇയാള്‍ ഒറ്റയ്ക്കാണു കൃത്യം ചെയ്തതെന്നും പര സഹായമോ പ്രേരണയോ ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ആയുധങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് അര്‍മാനി. പീഡനക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അര്മാനിയോട് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: