ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷംസി വിമാനത്താവളം യു.എസ് സേന വിട്ടുകൊടുത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ നിയന്ത്രണം പാക്കിസ്ഥാന് ഏറ്റെടുത്തു. നാറ്റോ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണു വിമാനത്താവളം ഒഴിയാന്‍ പാക്കിസ്ഥാന് ആവശ്യപ്പെട്ടത്.
വിമാനത്താവളം പതിനഞ്ചു ദിവസമാണ് ഇതിനായി നല്കിയ സമയപരിധി. ഷംസി വിമാനത്താവളം കേന്ദ്രീകരിച്ചാണ് തീവ്രവാദ കേന്ദ്രങ്ങളില്‍ യു.എസ് സേന വ്യോമാക്രമണം നടത്തിയിരുന്നത്. അമേരിക്കന്‍ സൈന്യം വിമാനത്താവളം ഉപയോഗിക്കുന്നതിനെതിരേ പാക്കിസ്ഥാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ നാറ്റോനടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഷംസി വിമാനത്താവളം ഒഴിയാന്‍ പാക്കിസ്ഥാന് യു.എസിന് നിര്‍ദേശം നല്‍കിയത്. ബലുചിസ്ഥാന് പ്രവിശ്യയിലാണ് ഷംസി വിമാനത്താവളം.
2001ല്‍ പാക്കിസ്ഥാന് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫാണ് ഷംസി, ദല്ബന്ദില് വ്യോമതാവളങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് ഉപയോഗിക്കാനായി കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: