പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം) മന്ത്രിമാരുടെ സമരത്തിനെതിരേ കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര് ബാലകൃഷ്ണപിള്ള രംഗത്ത്. മന്ത്രിമാര്‍ ഒറ്റയ്ക്കൊറ്റയ്ക്കു സമരം നടത്തുന്നത് ആശാസ്യമല്ലെന്നും ഇത് യു.ഡി.എഫിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യു.ഡി.എഫ് കൂട്ടായ തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനത്തിന് അനുസൃതമായി വേണം മന്ത്രിമാര്‍ മുന്നോട്ടു പോകാന്‍. ഇപ്പോള്‍ ചില മന്ത്രിമാര്‍ നടത്തുന്ന സമരം യു.ഡി.എഫ് തീരുമാനത്തെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്. ഒരുപാട് സമരം ചെയ്ത് പാരമ്പര്യം ഉള്ളവരാണ് തങ്ങള്‍. ഇങ്ങനെ സമരം ചെയ്യാന്‍ തങ്ങാള്ക്കും അറിയാം. എന്നാലത് ചെയ്യാതിരിക്കുന്നത് യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമാകരതെന്ന് കരുതിയാണ്.
ചില ചട്ടമ്പികളാണ് ഇത്തരത്തില്‍ സമരം നടത്തുന്നത്. ഇവര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികള്‍ക്കു കേരളത്തിന്റെ വാദം ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നും പിള്ള ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: