കൊച്ചി: ഡോ.ബി.ആര്.അംബേദ്ക്കര്‍, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, കേളപ്പന് തുടങ്ങിയ മഹാരഥന്മാരുടെ പ്രവര്‍ത്തനഫലമായാണ് അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടക്കാന്‍ അവസരമുണ്ടായതെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കെ.തങ്കപ്പന് പറഞ്ഞു. സാമൂഹ്യനീതിക്കായി പോരാടിയ അംബേദ്ക്കറിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും പുത്തന്‍തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ഗവേഷണങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്.അംബേദ്ക്കര്‍ വിവക്ഷിച്ച അര്‍ത്ഥതലങ്ങള്‍ പൂര്‍ണതോതില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിലവിലെ നിയമവ്യവസ്ഥിതിയ്ക്ക് കഴിയുന്നുണ്ടോയെന്നത് ഗൗരവതരമായി പരിശോധിക്കേണ്ട വിഷയമാണെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്പികള് രൂപം നല്കിയ അര്‍ഥതലങ്ങളില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ വ്യതിചലിക്കുമ്പോള്‍ നഷ്ടമാകുന്നത് അതിന്റെ ചൈതന്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ടി.കെ.സി വടുതല ഫൗണ്ടേഷന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഡോ.ബി.ആര്.അംബേദ്ക്കര്‍ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഗോളീകരണകാലത്ത് ഡോ.അംബേദ്ക്കര്‍ ദര്‍ശനങ്ങളുടെ പ്രസക്തി, ഉദ്യോഗസ്ഥപ്രശ്നങ്ങളും സാമൂഹിക പ്രതിബദ്ധതയും, പട്ടികവിഭാഗങ്ങളുടെ ആനുകാലിക പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും, വിദ്യാഭ്യാസമേഖലയിലെ കൊഴിഞ്ഞുപോക്ക്-കാരണങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളില്‍ മുന്‍ ഗവ:സെക്രട്ടറി ജെ.സുധാകരന്, പി.എസ്.സി മുന്‍ അംഗങ്ങായ അഡ്വ.കെ.വി.കുമാരന്, പ്രൊഫ:കെ.കെ.വിജയലക്ഷ്മി, പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ കെ.വി.മദനന് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പഞ്ചായത്ത് മുന്‍ഡയറക്ടര്‍ എ.കെ.അപ്പൂട്ടി മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ്, ടി.കെ.സി വടുതല ഫൗണ്ടേഷന് ചെയര്മാന് കെ.എം.ശരത്ചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ ശ്രീകണ്ഠന് വടുതല, പ്രാചീന കലാപരിഷത് വൈസ് ചെയര്മാന് കെ.രജികുമാര്‍, ചിറ്റൂര്‍ ചന്ദ്രന്, ബാബു കടമക്കുടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: