ചങ്ങനാശ്ശേരി: നഗരസഭ 17-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. സുരേഷിണ്റ്റെ തെരഞ്ഞെടുപ്പ് ചങ്ങനാശ്ശേരി മുന്‍സിഫ് കോടതി അസാധുവായി പ്രഖ്യാപിച്ചു. ൧൭-ാം വാര്‍ഡ് പട്ടികജാതി സീറ്റായി സംവരണം ചെയ്തിരിക്കുന്നതാണ്. പട്ടികജാതി സാംബവ വിഭാഗത്തില്‍പ്പെടാത്ത കെ. സുരേഷ് പട്ടികജാതി സാംബവ വിഭാഗത്തില്‍പ്പെട്ടതാണെന്ന് വ്യാജസത്യവാങ്മൂലം നല്കി തഹസില്‍ദാരില്‍നിന്നും കൃത്രിമമായി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ ജീവനക്കാരനായ ജോഷ്വായുടെയും അന്നമ്മയുടെയും മകനായി ക്രിസ്തുമതത്തില്‍ ജനിച്ച സുരേഷ് സാംബവ സമുദായത്തില്‍പ്പെട്ട നാരായണന് മന്നിയ്ക്കല് എന്നയാളെ പിതാവായി കാണിച്ചാണ് പട്ടികജാതി സംവരണം ചെയ്ത സീറ്റില്‍ മത്സരിച്ചുവെന്നും നാമനിര്‍ദ്ദേശപത്രിക അനുചിതമായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേഷിണ്റ്റെ അംഗത്വം റദ്ദാക്കിയത്. ൧൭.൫.൧൯൮൭ ല്‍ കെ. സുരേഷും കുടുംബാംഗങ്ങളും അഖിലഭാരത അയ്യപ്പാസേവാ സംഘത്തിണ്റ്റെ ആഭിമുഖ്യത്തില്‍ വേദവിധിപ്രകാരമുള്ള ശുദ്ധികര്‍മ്മം ചെയ്ത് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. പട്ടികജാതി-സാംബവ സമുദായത്തില്‍ അംഗങ്ങളായി ചേര്‍ന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തശേഷവും സാംബവസമുദായത്തിലെ അംഗങ്ങള്‍ കെ. സുരേഷിനെ പട്ടികജാതിയില്‍പ്പെട്ട ആളാണെന്നുള്ള നിലയില്‍ പരിഗണിച്ചിട്ടില്ലായെന്നും കോടതി കണ്ടെത്തി. സുരേഷിനെതിരെ മത്സരിച്ച ഫാത്തിമാപുരം പാറയില്‍ ആര്. വിജയനുവേണ്ടി ഇയാളുടെ മുക്തായറുകാരന് സിപിഐ(എം) ഫാത്തിമാപുരം ബ്രാഞ്ച് സെക്രട്ടറിയായ പി.ബി. ജിയാഷ് ആണ് ചങ്ങനാശ്ശേരി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനപ്രാധിനിത്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിച്ച് ചങ്ങനാശ്ശേരി മുന്‍സിഫ് ജെ. നാസ്സര്‍ വിധിപ്രസ്താവിക്കുകയായിരുന്നു. ഹര്‍ജിക്കാരനുവേണ്ടി ചങ്ങനാശ്ശേരി തഹസില്‍ദാര്‍, സബ് റജിസ്ട്രാര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരെ സാക്ഷികളായി വിസ്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: