ന്യൂദല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. വിലനിര്‍ണയം പോലുള്ള നയപരമായ തീരുമാനം എടുക്കേണ്ടതു സര്‍ക്കാരാണെന്നു ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
പെട്രോളിന്റെ വില നിര്‍ണ്ണയാധികാരം എണ്ണ കമ്പനികള്‍ക്ക് കൈമാറിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ആവശ്യം തള്ളി.
വിലനിര്‍ണ്ണയം എന്നത് പൂര്‍ണ്ണമായും നിയമനിര്‍മ്മാണ സഭകളുടെയും സര്‍ക്കാരിന്റെയും അധികാരമാണ്. സുപ്രീംകോടതിയുടെതന്നെ മുമ്പുള്ള പല ഉത്തരവുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. പെട്രോളിയം പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡിന് കൂടി വിലനിര്‍ണ്ണയത്തിനുള്ള അധികാരം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: