ന്യൂദല്‍ഹി: പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 2.22 രൂപയാണ് കുറച്ചിരിക്കുന്നത്. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 1.85 രൂപയാണ് കുറയുക. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം.
ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 2.22 രൂപ കുറയും. അതായത് 66.42 രൂപയായിരിക്കും പുതുക്കിയ വില വിവിധ സംസ്ഥാനങ്ങളില്‍ വാറ്റ് നികുതി കൂടി ചേരുന്നതോടെ വിലയില്‍ വ്യത്യാസമുണ്ടാകും.
പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയശേഷം ഇതാദ്യമായാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഏറ്റവും അവസാനം ഈ മാസം മൂന്നിന് പെട്രോള്‍ ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. 22 ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനെതിരെ ആക്രമണം നടത്തുമെന്ന തിരിച്ചറിവാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഈ നീക്കത്തിന് കാരണമെന്നറിയുന്നു. തൃണമൂല്‍ കോണ്‍ഗ്രസടക്കം കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പെട്രോള്‍ വിലവര്‍ധനവിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: