്കോഴിക്കോട്: ” പ്രത്യയശാസ്ത്രങ്ങളുടെ തടവുകാരനാകാതെ, അതിന്റെ യജമാനനാവുക. എല്ലാ പ്രത്യയശാസ്ത്രങ്ങള്ക്കുമപ്പുറത്തുള്ള മനുഷ്യനന്മയുടെ പടയാളിയാവുക, അധികാരചിഹ്നങ്ങളുടെ തടവുകാരനാകാതെ- ജനപക്ഷത്തിന്റെ പാട്ടുകാരനാകാന്‍ കഴിയുക- സ്വന്തം ജീവിതം കൊണ്ട് അനുയായികള്‍ക്കുള്ള സന്ദേശമൊരുക്കുക- മഹാമൂല്യങ്ങള് സാക്ഷ്യപ്പെടുത്തുന്നവര്‍ മഹത്തുക്കള്‍ തന്നെയാണ്. സ്നേഹാദരങ്ങളോടെ പറയട്ടെ ഈ മഹാസദസ്സിന്റെ ഉദ്ഘാടകന്‍ നമ്മുടെ പ്രിയങ്കരനായ സാമൂഹ്യക്ഷേമവകുപ്പുമന്ത്രി എം.കെ,മുനീര്‍. പട്ടത്താനസദസിന്റെ ഔപചാരികമായ ഉദ്ഘാടനം, നിലവിളക്കുതെളിയിച്ച് നിര്‍വ്വഹിക്കുന്നതാണ്- ആദരണീയനായ മന്ത്രി ശ്രീ എം.കെ.മുനീറിനെ സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.”
കോഴിക്കോട് തളി ഗുരുവായൂരപ്പന് ഹാളില്‍ തിങ്ങി നിറഞ്ഞ പ്രൗഢസദസിന്റെ വേദിയുടെ പിന്നില്‍ നിന്ന് സംഘാടകരുടെ ഉച്ചഭാഷിണിയിലെ അറിയിപ്പുവാക്കുകള് കേട്ടപാടെ മന്ത്രി മുനീര്‍ ഒന്നു പരുങ്ങി. നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ മുതിരാതെയുള്ള മുനീറിന്റെ പരുങ്ങല് ഏറെ നീണ്ടില്ല. മഹാമഹിമ സാമൂതിരി രാജാവ് ഏറെ ക്ഷീണിതനാണെങ്കിലും കസേരയില്നിന്നെഴുന്നേറ്റുവന്ന് കൈത്തിരിയില്‍ നിന്ന് നിലവിളക്കിന്റെ ആദ്യതിരി കൊളുത്തി. വേദിയിലുള്ള എല്ലാ വിശ്ഷ്ടാതിഥികളും ഓരോതിരികത്തിച്ചപ്പോഴും നിലവിളക്കിന്റെ തിരികള്‍ ബാക്കി. ജില്ലാ കളക്ടറായ ഡോ.പി.ബി.സലീമും നിലവിളക്ക് കത്തിക്കാന്‍ മടികാണിച്ചില്ല. അപ്പോഴും മന്ത്രി മുനീര്‍ നിലവിളക്കിന്റെ സമീപത്തുനിന്നും മാറിനിന്നു.
പക്ഷെ ഉദ്ഘാടന പ്രസംഗത്തില്‍ മതേതരത്വത്തിന്റെ മഹിമയെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതില്‍ മുനീര്‍ പിശുക്ക് കാണിച്ചില്ല. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് തളിക്ഷേത്രവും രേവതിപട്ടത്താനവും സാമൂതിരി വംശവുമെന്നും മന്ത്രി പ്രസ്താവിച്ചു. ക്രോധം എന്ന ഭാവമാണ് ഇന്ന് ഉയര്‍ന്നുനില്‍ക്കുന്നതെന്നും ക്രോധം സമ്മോഹത്തേയും സമ്മോഹം സ്മൃതിവിഭ്രംശത്തിലും സ്മൃതിവിഭ്രംശം സര്വ്വനാശത്തിലും എത്തിക്കുമെന്ന് പറഞ്ഞ് മന്ത്രി തട്ടിവിട്ടു. ഗീതാശ്ലോകം ഉദ്ധരികാനും മുനീര്‍ മറന്നില്ല. തളീശ്വരസന്നിധിയില് നടന്ന രേവതിപട്ടത്താനസദസില് നിലവിളക്കു കത്തിക്കാതെ മാറിനിന്ന മന്ത്രിയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: