കോട്ടയം: ദര്‍ശന സാസ്കാരിക കേന്ദ്രത്തിണ്റ്റെ രജതജൂബിലിയുടെ ഭാഗമായി അഖിലകേരള പ്രൊഫഷണല്‍ നാടകമത്സരത്തിണ്റ്റെ മൂന്നാം പാദ മത്സരങ്ങള്‍ 6മുതല്‍ 13വരെ വൈകുന്നേരം 6മണിക്ക് ശാസ്ത്രിറോഡിലുള്ള ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും. ദര്‍ശന സാസ്കാരിക കേന്ദ്രം കോട്ടയം തീയേറ്റര്‍ അക്കാദമിയുമായി ചേര്‍ന്ന് അഖിലകേരളാടിസ്ഥാനത്തിലാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്. 6-ാംതീയതി കൊല്ലം അയനം നാടകവേദിയുടെ പകല്‍ക്കിനാവ്, 7ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ നിഴല്‍ക്കൂത്ത്, 9ന് ആറ്റിങ്ങള്‍ മലയാള നാടകവേദിയുടെ കാഴ്‌ച്ചക്കാരുടെ ശ്രദ്ധയ്‌ക്ക്, 10ന് പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ ഒരു നിറകണ്‍ചിരി, ൧൧ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ഉണ്ണിയാര്‍ച്ച, ൧൨ന് വെഞ്ഞാറമ്മൂട് സംഘകേളിയുടെ കന്നാസും കടലാസും, ൧൩ന് എറണാകുളം കലാചേതനയുടെ വിശ്വനായകന്‍ എന്നീ നാടകങ്ങള്‍ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. ഏറ്റവും മികച്ച നാടകത്തിന് പതിനയ്യായിരം രൂപയും മുകളേല്‍ ഫൗണ്ടേഷന്‍(യുഎസ്‌എ) ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മികച്ച സംവിധയകന്‍, നടന്‍, നടി എന്നിവര്‍ക്ക് അയ്യായിരം രൂപ വീതവും, സഹനടന്‍, സഹനടി എന്നിവര്‍ക്ക് മൂവായിരം രൂപ വീതവും മികച്ച രചനയ്‌ക്ക് എന്‍എന്‍പിള്ള അവാര്‍ഡും അയ്യായിരും രൂപയും പ്രശസ്തി പത്രവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട എല്ലാ നാടകങ്ങള്‍ക്കും അയ്യായിരം രൂപ വീതം അവതരണസമ്മാനമായി ലഭിക്കും. നാടകോത്സവം ൬ന് വൈകിട്ട് ൫.൩൦ന് റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രശ്സ്ത സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മുഖ്യാതിഥിയായിരിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണികല്ലൂറ്‍ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഫാ.തോമസ് പുതുശേരി, പി.ആര്‍.ഹരിലാല്‍, ആര്‍ട്ടിസ്റ്റ് സി.സി.അശോകന്‍, ആലപ്പി രംഗനാഥ്, കെ.പി.ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: