ന്യൂദല്‍ഹി: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഫോണ്‍ വിളിച്ചത് ജയില്പ്പുള്ളികളാണെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജയില്‍പ്പുള്ളികളുടെ ഫോണ്‍ വിളി സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജയിലുകളില്‍ കൃത്യമായ പരിശോധന നടക്കാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ ദേശീയ വികസന സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പലപ്പോഴായി പല സിം കാര്‍ഡുകളാണ് ജയില്‍ പുള്ളികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ജയില്പ്പുളികളാണ് ഫോണ്‍ വിളിച്ചതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇതു സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷിച്ച് വരികയാണ്. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ തന്നെ ജയിലുകളിലെ പരിശോധന തടയുന്ന സാഹചര്യം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ മൂന്നു തവണ സസ്പെന്‍ഡ് ചെയ്ത സാഹചര്യമുണ്ടായി. ഇതില്‍ ഒരു തവണ യൂഡി.എഫ് ഭരണകാലത്താണെന്നതില് തനിക്കും കുറ്റബോധമുണ്ട്.
ഒരു എം.എല്‍.എ നടത്തിയ സമരത്തെ തുടര്‍ന്നാണ് ശരി ചെയ്ത ഉദ്യോഗസ്ഥനുമേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇനി ഇത്തരം പരിശോധനകള്‍ തടയാന്‍ പാടില്ലെന്നുള്ളതാണ് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന പൊതുവികാരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: