കറുകച്ചാല്‍: അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാമ്മൂട് പള്ളിക്കുന്നേല്‍ ജേക്കബ് ജോണ്‍(38), ഭാര്യ ജ്യോതി ജോണ്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കങ്ങഴ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 10.30ന് കങ്ങഴ മൂലേപ്പീടികയിലാണ് സംഭവം നടന്നത്. മാമ്മൂട്ടില്‍ നിന്നും കാഞ്ഞിരപ്പാറയിലേക്കു പോകുകയായിരുന്നു ദമ്പതികള്‍ എതിരെ ചങ്ങനാശ്ശേരി ഭാഗത്തേക്കു അമിതവേഗത്തില്‍ നിയന്ത്രണം വിട്ടു വന്ന ടിപ്പര്‍ റോഡില്‍ വട്ടം കറങ്ങിയാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ റോഡ് സൈഡിലേക്ക് തെറിച്ചു വീണതിനാല്‍ വന്‍ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: