കൊച്ചി: അഡ്വ. ആസിഫ് അലിയെ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനായി നിയമിച്ചതു ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്ത് അഡ്വ. ഇ.എ. തങ്കപ്പനാണു ഹര്‍ജി നല്‍കിയത്. ആക്റ്റിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍, ജസ്റ്റിസ് എസ്. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനായി നിയമിക്കുന്നവര്‍ക്കു ഹൈക്കോടതി പ്രാക്റ്റിസ് വേണമെന്നു നിര്‍ബന്ധിക്കാനാവില്ല. വിചാരണ കോടതികളിലെ പ്രഗത്ഭരായ ക്രിമിനല്‍ അഭിഭാഷകര്‍ ഡി.ജി.പിയായി വരുന്നതാണ് അഭികാമ്യം.
കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരാണ് ഡി.ജി.പിയെ നിയമിക്കുക. ഇതില്‍ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: