തിരുവനന്തപുരം: ഇ-പെയ്മെന്റ് സംവിധാനം സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും നടപ്പാക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. കാസര്‍കോഡ് നഗരസഭയില്‍ അടുത്തിടെ തുടക്കം കുറിച്ചിരുന്ന പദ്ധതിയാണിത്.
സംസ്ഥാനത്തു വിവരസാങ്കേതിക വിദ്യ സംബന്ധമായ ഗ്ലോബല്‍ ട്രെയിനിങ് അക്കാഡമി സ്ഥാപിക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തീരുമാനിച്ചിട്ടുണ്ട്. ടി.സി.എസിലെ ഉദ്യോഗാര്‍ഥികള്‍ക്കും ടി.സി.എസിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യമായ പ്രാഥമിക പരിശീലനവും നേതൃത്വ പരിശീലനവും നല്‍കുകയാണ് അക്കാഡമിയുടെ ലക്ഷ്യം.
തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ടെക്നോസിറ്റിയിലാണ് അക്കാഡമി സ്ഥാപിക്കുന്നത്. ഇതിലേക്ക് 1000 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നതായും മോന്‍സ് ജോസഫ്, ഡോ.എന്‍ ജയരാജ്, സി എഫ് തോമസ്, ടി യു കുരുവിള എന്നിവരെ മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: