കോട്ടയം : കോട്ടയം ജില്ലയിലെ അഴിമതിക്കാരായ പൊട്രോള്പമ്പ് ഉടമകളെ രക്ഷിക്കാന്‍ മാന്യന്മാരായ പൊട്രോള്പമ്പ് ഉടമകളെ ഉള്‍പ്പെടെ അനാവശ്യ സമരത്തിലേക്ക് വലിച്ച സംഭവം രാഷ്ട്രിയ പ്രേരിതമാണെന്ന് യൂവമോര്ച്ച് ജില്ലാ കമ്മറ്റി ആരോപിച്ചു. കേന്ദ്രത്തിലും കേരളത്തിലും അടിമുടി അഴിമതിയില്‍ മുങ്ങി കുളിച്ച് നില്ക്കുന്ന കോണ്‍ഗ്രസിണ്റ്റെ ജില്ലയിലെ അനുഭാവികളായ അഴിമതി വീരന്മാരായ ചില പൊട്രോള്‍ പമ്പ് അസോസിയേഷന് ഭാരവാഹികളാണ് ഇന്നലെ നടന്ന സമരത്തിന് പിന്നിലെന്ന് യുവമോര്‍ച്ച് ജില്ലാ പ്രസിഡണ്റ്റ് ലിജിന്‍ലാല്‍ പറഞ്ഞു. ചുങ്കം വാരിശ്ശേരി പെട്രോള്‍ പമ്പില്‍ മായം കലര്‍ന്ന ഡീസല്‍ വിതരണം ചെയ്യ്തത് ചോദ്യം ചെയ്യ്ത ഉപഭോക്താക്കളെ അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ചും ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പമ്പ് ഉപരോധിച്ചത്. വാരിശ്ശേരി പൈയ്യില്‍ ഫ്യൂവല്സിനെതിരെ നിരന്തരമായി നാട്ടുകാരില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുള്ളതാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചാണ് അസോസിയേഷന് ഭാരവാഹികള്‍ അനാവശ്യ പത്രപ്രസ്താവന നടത്തിയതും ജില്ലയിലെ പമ്പുകള്‍ അടച്ചിടുവാന്‍ ആഹ്വാനം ചെയ്തതും. പൊട്രോളിലും ഡീസലിലും മായം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നുള്ള രീതിയില്‍ നടത്തിയ സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഗുണ നിലവാരമുള്ള ഡീസലാണ് വില്ക്കുന്നതെന്നുള്ള ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതുവരെ ചുങ്കത്തെ പൈയ്യില്‍ ഫ്യൂവല്സിനെതിരെ സമരം ശക്തി പെടുത്തുവാനും കണ്‍സ്യൂമര്‍ കോര്‍ട്ടിലും, പെട്രോളിയം അധികാരിമാര്‍ക്കും പരാതി നല്കുവാനും യുവമോര്‍ച്ച കോട്ടയം ജില്ലാഘടകം തീരുമാനിച്ചു. ഏതെങ്കിലും പമ്പുകള്‍ മായംചേര്‍ത്ത പൊട്രോളും ഡീസലും വില്‍ക്കുന്നതായി ജനങ്ങളുടെ പരാതി ലഭിച്ചാല്‍ യുവമോര്‍ച്ച് ജനാധിപത്യ രീതിയില്‍ സമരപരിപാടികള്‍ നടത്തും. യുവമോര്‍ച്ചയ്ക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന ഇറക്കി അഴിമതിയെ പിന്തുണയ്ക്കുന്ന അസോസിയേഷന് ഭാരവാഹികള്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് യുവമോര്‍ച്ച ജില്ല കമ്മറ്റി അവശ്യപ്പെട്ടു. യോഗത്തില്‍ യുവമോര്‍ച്ച ജില്ല പ്രസിഡണ്റ്റ് ലിജിന്‍ലാല്‍, ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, എസ.് രതീഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമ്മേളനം ൨൧ മുതല്ചങ്ങനാശ്ശേരി : ഡമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ ൨൧, ൨൨ തീയതികളില്‍ പെരുന്ന മന്നത്ത് പാര്‍വ്വതിയമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. ൨൧ ന് ൧൦ ന് വിദ്യാഭ്യാസ സെമിനാര്‍ എന്‍എസ്എസ് സ്കൂള്‍ ജനറല്‍ മാനേജര്‍ പ്രൊഫ. െ ക.വി രവീന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡിഎസ്റ്റിഎ സംസ്ഥാന വൈസ് പ്രസിഡണ്റ്റ് സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. രണ്ടിന് പ്രതിനിധി സമ്മേളനം, ൨൨ ന് പൊതുസമ്മേളനവും അവാര്‍ഡുദാനവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: