- എരുമേലിയിലെ ഒരുക്കങ്ങളെക്കുറിച്ച് വകുപ്പുകള്‍ പറയുന്നു
ശബരിമല മണ്ഡലം മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന പ്രധാന ഇടത്താവളമാണ് എരുമേലി. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവിധ വകുപ്പുകള്‍ ത്രിതല പഞ്ചായത്തുകള്‍, ദേവസ്വം ബോര്‍ഡ് അടക്കം വരുന്ന ഉന്നതാധികാര സമിതികള്‍ നിരവധികാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സീസണിലെ സൗകര്യങ്ങള്‍ പിരിമിതമായിമാറുന്നതും ചില വകുപ്പുകളുടെ അനാസ്ഥയും ഏരെ പ്രതിഷേധത്തിന് വഴിതെളിക്കാറുണ്ട്. വരുന്ന ശബരിമല സീസണില്‍ എരുമേലിയില്‍ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിവിധ വകുപ്പ് മേധാവികള്‍ സംസാരിക്കുന്നു. ജന്മഭൂമി ലേഖകന്‍ എസ്.രാജന് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇന്നു മുതല്‍.
എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളമായ എരുമേലിയിലെ സൗകര്യങ്ങള്‍ അടിയന്തിര പ്രധാന്യത്തോടെ ചെയ്തു തുടങ്ങിയതായി കോട്ടയം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അയിഷ പറഞ്ഞു. ശബരിമല സീസണിലെ ഏറ്റവും വലിയ വിവാദ വിഷയമായ ശൗചാലയങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ചാണ് കാര്യക്ഷമമായ തീരുമാനം ഉണ്ടായിരിക്കുന്നത്. സീസണില്‍ ശൗചാലയങ്ങള്‍ വാടകയ്ക്ക് ഉപയോഗിക്കുന്നവര്‍ ആരോഗ്യവകുപ്പില്‍നിന്നും മുന്കൂറ് ലൈസന്‍സ് വാങ്ങണം. സേഫ്ടിടാങ്കുകളുള്ള ശൗചാലയങ്ങള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ലൈസന്‍സ് നല്‍കുകയെന്നും അധികൃതര്‍ പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു നല്കിയ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരെ മാത്രമേ ഹോട്ടലുകളില്‍ ജോലിക്ക് നിര്ത്തു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, എരുമേലി അടക്കമുള്ള ടൗണുകളിലെ ഹോട്ടലുകളടക്കമുള്ള ആഹാരസാധാനങ്ങള്‍ വില്‍ക്കുന്ന കടകളിലെ പരിശോധന കര്‍ശനമാക്കും. എരുമേലി ആശുപത്രിയില്‍ പഴയ ഒ.പി. ബ്ളോക്കിന് മുകളിലത്തെ വാര്‍ഡിണ്റ്റെ നിര്‍മ്മാണം സീസണിനു മുമ്പ് പൂര്‍ത്തിയാക്കും. എന്നാല്‍ ഒപ്സര്‍വേഷന്‍ ഷെഡ് സീസണിനുമുമ്പായി തീരാന്‍ സാധ്യതയില്ലന്നാണ് അധികൃതര്‍ പറയുന്നത്. സീസണില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതികളില്‍പ്പെട്ട കിണറുകളിലും മറ്റും ക്ളോറിനേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിണ്റ്റെ ഭാഗമായി വിവിധ കുടിവെള്ള സ്രോതസ്സുകളില്‍നിന്നും ജലസാമ്പിളുകള്‍ എടുത്ത് പത്തനംതിട്ട പരിശോധന കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. എരുമേലിയില്‍ നടന്ന തീര്‍ത്ഥാടന അവലോകന തീരുമാനപ്രകാരം മേഖലയിലെ സാനിട്ടേഷന്‍ ജോലികളുടെ മേല്‍നോട്ടത്തിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ നിയമിച്ചു കഴിഞ്ഞു. എരുമേലി ആശുപത്രിക്ക് രണ്ട് ആംബുലന്‍സുകള്‍, പാലാ, കാഞ്ഞിരപ്പള്ളി, കണമല എന്നിവിടങ്ങളിലേക്കായി ഓരോ ആംബുലന്‍സുകള്‍, എരുമേലി ദേവസ്വം സ്കൂള്‍ കെട്ടിടത്തിലെ താത്ക്കാലിക ആശുപത്രിയില്‍ ൩ ഡോക്ടര്‍മാര്‍, മലേറിയ ക്ളിനിക്ക്, കാളകെട്ടിയില്‍ താത്ക്കാലിക ക്ളിനിക്ക്, കൊതുകിണ്റ്റെ ഉറവിടനശീകരണം, സ്പ്രേയിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ഡിഎംഒ പറഞ്ഞു. ആശുപത്രി ഡോക്ടര്‍മാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു. വിശുദ്ധ സേനാഗംങ്ങളുടെ ദിവസവേതനം 200 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. സീസണ് കഴിയുന്നതുവരെ ആഴ്ചതോറും ജലസംഭരണികളില്‍ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തും. മൊബൈല്‍ ക്ളിനിക്ക് സജ്ജമാക്കും. തീര്‍ത്ഥാടന അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതിനായുള്ള നടപടികള്‍ മുന്‍വര്‍ഷത്തേതുപോലെ ചെയ്യുമെന്നും ഡിഎംഒ ‘ജന്മഭൂമി’യോട് പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരെയുള്ള പരാതികള്‍
എരുമേലി: ശബരിമല സീസണുമായി ബന്ധപ്പെട്ട് വരുന്ന പരാതികളില്‍ ഭൂരിഭാഗവും ആരോഗ്യവകുപ്പിനെതിരെയാണ്. പഴകിയ ഭക്ഷണസാധനങ്ങളുടെ വില്പന, ശൗചാലയങ്ങളുടെ ടാങ്കുകള്‍ പൊട്ടിക്കിടക്കുന്നത്, അമ്പലംതോട്, മണിമലയാര്‍, കൊച്ചുതോട് എന്നീ ജലസ്രോതസ്സുകള്‍ മലിനമാകുന്നത്, എരുമേലി ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലെ വീഴ്ച, ആബുംലന്‍സുകളുടെ സര്‍വ്വീസിംഗ്, ഫോഗിംഗ്, ഹെല്‍ത്ത് കാര്‍ഡ് എന്നീ സൗകര്യങ്ങളില്‍ കാട്ടുന്ന കടുത്ത അനാസ്ഥയാണ് മുന്‍കാലങ്ങളില്‍ ആരോഗ്യവകുപ്പിന് ഏറെ പഴികേള്ക്കേണ്ട് വന്നിട്ടുള്ളത്. ആരോഗ്യവകുപ്പ് പിടിക്കുന്ന കേസുകളില്‍ മാതൃകാപരമായ ശിക്ഷ നല്‍കാത്തതാണ് മിക്ക വീഴ്ചയുടേയും കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലേക്കുള്ള രണ്ടുവഴികളും തകര്‍ന്ന് കിടക്കുകയാണ്. ശബരിമല സീസണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിനായുള്ള ആരോഗ്യവകുപ്പിലെ പ്രധാന ഫോണ്‍നമ്പരുകള്‍. എരുമേലി: സിഎച്ച്സി 210454. ജില്ലാ മെഡിക്കല്‍ ഓഫീസ് 04812 562923. 562778
പാര്‍ക്കിംഗ് മൈതാനങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കും: ദേവസ്വം സെക്രട്ടറി
എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ ദേവസ്വം വക പാര്‍ക്കിംഗ് മൈതാനങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ദേവസ്വം സെക്രട്ടറി പി.ആര്. അനിത പറഞ്ഞു. തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്നലെ എത്തിയ അവര്‍ ‘ജന്മഭൂമി’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു. പാര്‍ക്കിംഗ് മൈതാനങ്ങള്‍ കാടുപിടിച്ചും ചെളിനിറഞ്ഞുമിരിക്കുന്നതിനാല് തീര്‍ത്ഥാടകര്‍ക്ക് നിര്‍ഭയമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല. കഴിഞ്ഞ സീസണില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ചെളിക്കുഴിമാറ്റാന് ഏറെ കഷ്ടപ്പെട്ടുവെന്നും ഇത്തവണ സീസണിനു മുമ്പ്തന്നെ നടപടികള്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കൊരുക്കേണ്ടുന്ന മറ്റു സൗകര്യങ്ങള്‍ ചെയ്തു തുടങ്ങിയെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഉദ്യോഗസ്ഥരേയും ജീവനക്കാരേയും നിയമിച്ചുട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: