കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ജില്ലയിലെ ക്ഷേത്ര സങ്കേതങ്ങള്‍ ഇടത്താവളമാക്കുവാനും അന്നദാനം, ശുദ്ധജലവിതരണം, ഇന്‍ഫര്‍മേഷന്‍, വിരിപന്തല് സൗജന്യ പാര്‍ക്കിംഗ് എന്നിവ ഒരുക്കാനും ദേവസ്വം ബോര്‍ഡും സര്‍ക്കാരും അടിയന്തിരനടപടി സ്വീകരിക്കണമെന്ന് അയ്യപ്പധര്‍മ്മപരിഷത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ചെയര്മാന് ശ്രീധരന് ശാസ്ത്രികളുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്നായര് ഉദ്ഘാടനം ചെയ്തു. മണ്ഡല-മകരവിളക്ക് കാലത്ത് ഏറ്റുമാനൂറ്‍ റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ക്രമീകരണനടപടികളും, സ്റ്റോപ്പും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂറ്‍, കടപ്പാട്ടൂറ്‍, പൊന്‍കുന്നം, കോട്ടയം, എരുമേലി എന്നീ ക്ഷേത്ര സങ്കേതങ്ങളില്‍ ധര്‍മ്മപരിഷത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍, ഔഷധജലവിതരണം, മെഡിക്കല്‍ ക്യാമ്പ്, അന്നദാനം എന്നിവ നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു. യോഗത്തില്‍ എം.പി.പങ്കജാക്ഷന്‍പിള്ള, എരുമേലി ഉണ്ണിക്കൃഷ്ണന്, കെ.ഗോപാലകൃഷ്ണന് നായര്‍, മുട്ടം ശശികുമാര്‍, നീറിക്കാട് കൃഷ്ണകുമാര്‍, കെ.പത്മകുമാര്‍, ചേര്‍ത്തല സത്യന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: