കൊച്ചി: ലിസ് സാമ്പത്തിക തട്ടിപ്പ് കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു. കേസിന്റെ വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണം നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പോലീസിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിചാരണ താത്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു. കേസിന്റെ അന്തിമ തീരുമാനം വാദം പൂര്‍ണമായ ശേഷമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന് അനുമതി തേടിയുള്ള പോലീസിന്റെ ആവശ്യം എറണാകുളം സി.ജെ.എം കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ആവശ്യമായ തെളിവു ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് സി.ജെ.എം കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: