വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ ശിരഛേദം നടത്താന്‍ തനിക്ക് ഉത്തരവ് ലഭിച്ചതായി അഫ്ഗാനിസ്ഥാനില്‍ ലാദനെതിരെയുള്ള നടപടിക്ക് നേതൃത്വം നല്കിയ സിഐഎ തലവന്‍ ഗാരി ഷെറോണ് വെളിപ്പെടുത്തി.
സപ്തംബര്‍ 11 ന് ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ ബോംബ് വര്‍ഷിക്കാന്‍ തുടങ്ങി.
രണ്ടാഴ്ചയായി മുന്നണിയിലായിരുന്ന ഷെറോണ് ലാദന് പിന്നാലെ പോകുന്ന ആദ്യത്തെ വ്യക്തിയായിത്തീരാന്‍ അമേരിക്കയില്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഭാഗ്യവശാല്‍ അത്തരമൊരവസരം കൈവന്നത് തനിക്ക് തന്നെയാണ്. ഒരു ചെറിയ സംഘം അമേരിക്കന്‍ ഭടന്മാരെനയിച്ച് ലാദനെ വധിക്കാന്‍ സിഐഎയുടെ ഭീകരവിരുദ്ധ തലവന്‍ തനിക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ബിന്‍ലാദന്റെ തലയറുത്ത് കേടാകാതെ തനിക്കെത്തിക്കണമെന്നും അത് പ്രസിഡന്റിനെ കാണിക്കാനാണെന്നുമായിരുന്നു ഉത്തരവ്.
മേലധികാരി തികച്ചും ഗൗരവമായാണോ ഈ നിര്‍ദേശം തന്നതെന്ന ചോദ്യത്തിന് താനങ്ങനെ കരുതുന്നതായി ഷെറോണ് അറിയിച്ചു.
ഇപ്പോള്‍ ഇത്തരം നീക്കങ്ങള്‍ സിഐഎയും സൈന്യവും യോജിച്ചാണ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മെയിലാണ് അബോട്ടാബാദില്‍ ലാദന് വധിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: