വാഷിങ്ടണ്‍: പാക്കിസ്ഥാനുമേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ ആ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ് അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശിന് സ്വാതന്ത്യം നേടിക്കൊടുത്തത് ഇന്ത്യയാണ്. അതിനുശേഷം രാഷ്ട്രീയമായി ആ രാജ്യത്തിനുമേല്‍ മേധാവിത്വം നേടാന്‍ ഇന്ത്യ ശ്രമിച്ചില്ലെങ്കിലും സാമ്പത്തിക,വാണിജ്യ, വിദേശ നയങ്ങളില്‍ ബംഗ്ലാദേശിനെ ഇപ്പോഴും നിയന്ത്രിക്കുന്നത് ഇന്ത്യയാണ്.
ഇന്ത്യയുടെ അഫ്ഗാന് വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ആരോപണം ഉന്നയിച്ച മുഷറഫ് അമേരിക്കയിടപെട്ട് ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാനുമായുള്ള സഹകരണത്തെ തളര്‍ത്തുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ടെന്നും മുഷറഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: