ലണ്ടന്‍: ഭൂമിക്കും ചൊവ്വാ ഗ്രഹത്തിനും പുറമെ, ശുക്രനും ഓസോണ്‍ പാളിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയ്ക്ക് ചുറ്റുമുള്ള ഓസോണ്‍ കവചത്തിന്റെ അത്ര സാന്ദ്രതയുള്ളതല്ല ശുക്രന്റെ ഓസോണ്‍ പാളി. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് നിര്‍ണായകമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വീനസ് എക്സ്പ്രസ് എന്ന പേടകമാണ് ശുക്രനു ചുറ്റുമുള്ള കനം കുറഞ്ഞ പാളിയെ കണ്ടെത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ 100 മടങ്ങോളം കനം കുറഞ്ഞ ഓസോണ്‍ പാളിയാണ് ശുക്രനുള്ളത്.
ശുക്രന്റെ അന്തരീക്ഷത്തിലൂടെ നക്ഷത്രങ്ങളെ നിരീക്ഷിച്ചപ്പോഴാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത്തരമൊരു സംശയം തോന്നിയത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ ശുക്രനിലെ ഓസോണ്‍ കവചം പ്രതിരോധിക്കുന്നുണ്ട്. ശുക്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ ഉയരത്തിലാണ് ഓസോണ്‍ സ്ഥിതിചെയ്യുന്നത്.
ഓസോണ്‍ പാളിയുള്ള മറ്റ് ഗ്രഹങ്ങള്‍ കണ്ടെത്താനും അതുവഴി ജീവന്റെ സാന്നിധ്യമറിയാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രേരകമാകുന്നതാണ് പുതിയ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: