പൂഞ്ഞാര്‍: ഇടതുമുന്നണി ഭരിക്കുന്ന നിയോജകമണ്ഡലത്തിലെ ഏക പഞ്ചായത്തായ പൂഞ്ഞാറില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ ഒളിവില്‍ കഴിയുന്ന ഭരണകക്ഷിയംഗം മനോജ് കുമാരനില്‍ ഇരുമുന്നണിക്കും പ്രതീക്ഷ. ഇടതുമുന്നണിക്ക് 7, യുഡിഎഫിന് 6 എന്നിങ്ങനെയാണ് 13 അംഗ ഭരണസമിതിയിലെ കക്ഷിനില. മുന്നണി അധികാരമേറ്റതുമുതല്‍ അട്ടിമറിക്കുള്ള അണിയറ നീക്കവും അടിയൊഴുക്കുകളും ശക്തമായിരുന്ന പൂഞ്ഞാറില്‍ അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നല്കിയ ഉടന്‍ ഭരണപക്ഷ അംഗം സിപിഐ സ്വതന്ത്രനായി ചേന്നാട്-നെടുന്താനം വാര്‍ഡില്‍ നിന്ന് വിജയിച്ച മനോജ്കുമാരനെ കാണാതാവുകയായിരുന്നു. കഴിഞ്ഞ ൧൭മുതല്കാണാതായ ഇയാള്‍ ഭാര്യയുടെ ചികിത്സക്കായി ആന്ധ്രാപ്രദേശിന് പോയെന്ന് പറഞ്ഞിരുന്നു. പിതാവ് പിന്നീട് തണ്റ്റെ മകനെ എതിര് രാഷ്ട്രീയക്കാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം താന്‍ പോലീസിന് നല്കിയ പരാതി ഇടതുമുന്നണി നേതക്കളുടെ ഭീഷണിയെത്തുടര്‍ന്നാണെന്നാണ് പിതാവ് പോലീസിന് മൊഴി നല്‍കിയത്. ഇന്നു നടക്കുന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ മനോജ്കുമാരന് എത്തുമെന്നും ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും എല്‍ഡിഎഫ് നേതൃത്വം പറയുന്നു. എന്നാല്‍ മനോജ് ഉള്‍പ്പെടെ മൂന്ന് ഭരണപക്ഷ അംഗങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുമെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: