കോട്ടയം: സോഷ്യല്‍വര്‍ക്ക് മിഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് കോട്ടയത്തുനിന്ന് മുല്ലപ്പെരിയാര്‍ വരെ നടത്തുന്ന ഏകതാപദയാത്ര ഡിസംബറില്‍ നടക്കും. യാത്രയ്ക്ക് മുന്നോടിയായി അണക്കെട്ടിന് തകര്‍ച്ചയുണ്ടായാല്‍ നാശം സംഭവിക്കുന്ന അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ മുല്ലപ്പെരിയാര്‍ സമര സന്ദേശയാത്രകള്‍ സംഘടിപ്പിക്കും. വിവിധ ജില്ലകളെ പ്രതിനിദീകരിച്ച് യുവതിയുവാക്കളുടെ പദയാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ്-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ് ഏകതായാത്ര എന്ന പേര് നല്‍കിയിരിക്കുന്നത്. ഏകതായാത്രക്ക് തമിഴ് മലയാളി സൗഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡി മാങ്ങോടിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗം അഡ്വ: ജോഷി ജേക്കബ് അദ്ധ്യക്ഷനായും അഡ്വ: അനില്‍ ഐക്കര, അബ്രഹാം കളത്തൂറ്‍, മേരി ജോണ്‍, ശോഭനാ ജയന്, റെജി മങ്ങോട് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള സംഘാടകസമിതി രൂപീകരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി നിര്‍മ്മിച്ച് തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കു, ദുരന്തസാധ്യത കണക്കിലെടുത്ത് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക് ജലനിരപ്പ് ൧൦൫ അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍. ആലോചനായോഗത്തില്‍ മുല്ലപ്പെരിയാര്‍ സമരസമതി ചെയര്മാന് ഡോ. സി.പി. റോയി, സമാജ്വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ: ജോഷി ജേക്കബ്, അഡ്വ: അനില്‍ ഐക്കര, അബ്രഹാം കളത്തൂറ്‍, പ്രവീണ്‍ ഉള്ളാട്ട്, അഡ്വ: രശ്മി രമേഷ്, ഹരി ഷണ്മുഖം, എം.ആര്. സേതുരാജ്, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: