ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനായി ശ്രീ ഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ നിര്‍മ്മിച്ചതിലെ പാളിച്ചകളുമായി ബന്ധപ്പെട്ട് സി.ബി.ഐ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ന്യൂദല്‍ഹിയിലെയും മുംബയിലെയും 21 സ്ഥലങ്ങളിലും ഇന്ന് രാവിലെ പരിശോധന നടത്തി.
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 15 ആയി. കഴിഞ്ഞ മാസം കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയമിച്ചതിന് ശേഷം സി.ബി.ഐ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്.
സ്ക്വാഷ്, ബാഡ്മിന്റണ്‍ കോര്‍ട്ടുകളുടെ ചെലവ് പരമാധവി 118 കോടിയാണെങ്കിലും കരാര്‍ തുക 154 കോടിയുടേതായിരുന്നു. 36 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: