തൃശൂര്‍: റീട്ടെയില്‍ വസ്ത്രവിപണിയില്‍ സമാനതകളില്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഉടമയായ കല്യാണ്‍ സില്‍ക്സ് ചിങ്ങമാസ പിറവിയില്‍ ജന്മനഗരത്തിന് ഓണസമ്മാനം നല്കുന്നു. തൃശൂര്‍ പാലസ് റോഡ് ഷോറൂമിനോട് ചേര്‍ന്ന് 50, 000 ചതുരശ്ര അടിവിസ്തീണമുള്ള സാരികള്‍ക്ക് മാത്രമായുള്ള ഒരു ബ്ലോക്ക് 17ന് തൃശൂരിന്സമര്പ്പിക്കും. കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംബാസിഡറും സിനിമാതാരവുമായ പൃഥ്വിരാജാണ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കല്യാണ്സില് ക് സിന്റെ വളര്‍ച്ചയില്‍ തൃശൂരിന്റെപങ്ക് വളരെ വലുതാണ്. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന് പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി കല്യാണ്‍ സില്‍ക്സിന് അളവറ്റ സ്നേഹവും പ്രോത്സാഹനവും നല്കിയ തൃശൂരിലെ ജനങ്ങള്‍ക്ക് വേണ്ടി തികച്ചും വൈവിധ്യമാര്‍ന്ന ഒരു സംരംഭം തിരിച്ചു നല്‍കണമെന്ന ചിന്തയാണ് ഒരു എക്സ്ക്ലൊാസെവ് സാരി ബ്ലോക്ക് എന്ന ആശയത്തിന് പിന്നില്‍. മൂന്ന് നിലകളിലായി ആണ് സാരി ഷോപ്പിങ്ങില്‍ പുതിയതരംഗങ്ങള് സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്ന ഈബ്ലോക്ക് ക്രമീകരിച്ചിരിക്കുന്നത്. മാച്ചിങ്ങ് ബ്ലൗസ് പീസുകള്‍ക്കും ബ്ലൗസ് മെറ്റീരിയലിനും മാത്രമായുള്ളതാണ് ഗ്രൗണ്ട് ഫ്ലോര്‍. ഇന്ത്യയിലെ പ്രമുഖ നെയ്ത്ത് കേന്ദ്രങ്ങളില്‍ സ്വന്തം തറികളും തൃശൂരില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോള്‍സെയില്‍ ടെക്സ്റ്റയില്‍ സമുച്ചയവും സ്വന്തമായുള്ള കല്യാണ്‍ സില്‍ക്സിന്റെ ഉന്നത ഗുണനിലവാരവും ന്യായവിലയും ഈ പുതിയ ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മംഗല്യപട്ടില്‍ പുതുതരംഗങ്ങള്സൃഷ്ടിച്ച ബ്രാന്‍ഡഡ് ബ്രൈഡല്‍ കളക്ഷനായ സൗഗന്ധികയുടെ അതിമനോഹരമായ ശ്രേണിയായ സഹാന എടുത്തു പറയേണ്ടതാണ്. എഗ്രേഡ് പട്ടും ക്രിസ്റ്റല്‍ ക്വാളിറ്റി ജെറിയും ഒരുമിക്കുന്ന ഇത്തരമൊരു ശ്രേണി മംഗല്യപട്ടിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. കുട്ടികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ തീം ബേസ്ഡ് പട്ട് പാവടയും കല്യാണ്‍ സില്‍ക്സ് ഇക്കുറി അവതരിപ്പിക്കുന്നുണ്ട്. ആലീസ് ഇന്‍ വണ്ടര്ലാഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പട്ട് പാവാടയില്‍ കുട്ടികളുടെ മനം കവര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. കൈത്തറി ഉത്പന്നങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകളില്ലാത്ത ഗുണനിലവാരവും കൂടുതല്‍ കേരള തനിമയും നല്കുവാനായി കല്യാണ്‍സില്‍ക്സ് ആരംഭിച്ച ബ്രാന്‍ഡാണ് കസവ്. ഈ ശ്രേണിയിലൂടെ ഒട്ടേറെ സവിശേഷതകളുള്ള കൈത്തറി വസ്ത്രങ്ങള്‍ കല്യാണ്‍സില്‍ക്സ് ഈ ഓണക്കാലത്ത് വിപണിയില്‍ എത്തിക്കുന്നുണ്ട്. മലയാളിയുടെ ഓണം ഈദ് ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാന്‍ കല്യാണ്‍ സില്‍ക്സ് സജ്ജമായിക്കഴിഞ്ഞു. മികച്ച ഉത്പന്നങ്ങളും ന്യായവിലയുമാണ് ഉപഭോക്താക്കള്‍ക്കായി ഞങ്ങള്‍ ഈ ഉത്സവകാലത്ത് ഒരുക്കിയിട്ടുള്ളത്.
2012-ലെ ഓണമെത്തുമ്പോഴേക്കും കല്യാണ്‍ സില്‍ക്സിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം,തിരുവല്ല നഗരങ്ങളില്‍ കൂടി വ്യാപിച്ചിരിക്കും. ദുബായ് ,ശ്രീലങ്ക, മല്യേഷ്യ,സിങ്കപ്പൂര്‍ എന്നിവിടങ്ങളിലും കല്യാണ്‍ സില്‍ക്സ് അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ഷോറൂമുകള്‍ തുറക്കുമെന്ന്. ടി.എസ്.പട്ടാഭിരാമന് പറഞ്ഞു. മക്കളായ പ്രകാശ്,മഹേഷ്എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: