ന്യൂദല്‍ഹി: മുന്‍ ഡിഎംകെ സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത വിദ്യാഭ്യാസ നയത്തിനെതിരെ ജയലളിത സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ജെ.എം. പാഞ്ചല്‍, ദീപക് വര്‍മ്മ, ബി.എസ്. ചൗഹാന് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ തള്ളിയത്. ഡിഎംകെ സര്‍ക്കാര്‍ ഭേദഗതി ചെയ്ത വിദ്യാഭ്യാസ സമ്പ്രദായം ഗുണനിലവാരമില്ലാത്തതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയലളിതാസര്ക്കാര് ഹര്‍ജി നല്‍കിയത്.
ഭേദഗതി ചെയ്ത നിയമം പത്ത് ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഡിഎംകെ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയം ഗുണനിലവാരമില്ലാത്തതാണെന്നും പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് നിയമഭേദഗതി അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അധികാരം ഏറ്റയുടനെയാണ് ഇത്തരത്തില്‍ ഭേദഗതി നടത്താന്‍ ജയലളിത സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. മുത്തുക്കറുപ്പനാണ് നിയമനിര്‍മാണത്തിന് ശുപാര്‍ശകള്‍ നല്‍കിയതെന്നും ഇദ്ദേഹം വിഭാവനം ചെയ്ത കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: