മുംബൈ: പൂനെയില്‍ പോലീസ് വെടിവയ്പ്പില്‍ നാലു പേര് മരിച്ചു. പവ്നഡാമിലെ വെള്ളം ഭൂഗര്‍ഭപൈപ്പ് ഉപയോഗിച്ച് തിരിച്ചുവിടുന്നതിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനു നേരെയാണ് പോലീസ് വെടിവയ്പ് നടത്തിയത്.
പവ്ന ഡാമിലെ വെളളം ഭൂഗര്‍ഭ പൈപ്പുകള്‍ വഴി പിംപ്രി- ചിഞ്ച് വാഡ് നഗരത്തിലേക്കു തിരിച്ചുവിടുന്നതിനെതിരേയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിനു കര്‍ഷകരാണ് എക്സ്പ്രസ് ഹൈവേയില്‍ തടിച്ചു കൂടിയത്. ഇതേത്തുടര്‍ന്നു പത്ത് കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടു. സമരക്കാരെ പിന്തിരിപ്പിക്കാനുളള പോലീസിന്റെ ശ്രമം വിഫലമായതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്പ്.
സംഭവം മാഹാരാഷ്ട്രാ നിയമസഭയിലും പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഹൈവേയില്‍ ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: