വിമാനത്താവളത്തിണ്റ്റെ റണ്‍വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം തന്നെ ആരംഭിക്കുമെന്നും ൨൦൧൪ ഓടെ കണ്ണൂറ് വിമാനത്താവളത്തില്‍ വിമാനമിറങ്ങുമെന്നും സംസ്ഥാന എക്സൈസ്- തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തര മലബാറിണ്റ്റെ വികസനത്തിന് സംഭാവന നല്കാന് കഴിയുന്ന എയര്‍പോര്‍ട്ടിന് മുഴുവന്‍ ആളുകളുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തില്‍ പരം ഏക്കര്‍ സ്ഥലമാണ് എയര്‍പോര്‍ട്ടിനായി ഉദ്ദേശിക്കുന്നത്. ൧൯൨ ഏക്കര്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തതും ൧൦൮൫ ഏക്കര്‍ കിന്‍ഫ്ര ഏറ്റെടുത്തിട്ടുളളതുമാണ്. ൧൨൨ കുടുംബങ്ങളുടെ പുനരധിവാസത്തിനും, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, എന്നിവക്കുമുളള ഭൂമിയും ഇതിനകത്തുനിന്നാണ് കണ്ടെത്തിയിട്ടുളളത്. ൭൮൩ ഏക്കര്‍ ഏറ്റെടുക്കാന്‍ നോട്ടിഫിക്കേഷന്‍ നല്കിക്കഴിഞ്ഞിട്ടുണ്ട്. കിന്‍ഫ്ര ഭൂമിയേറ്റെടുത്തത് വിവിധ ബാങ്കുകളിലെ വായ്പയിന്മേലാണ്. ഇത് സര്‍ക്കാര്‍ ഏറ്റെടുത്ത് ഓഹരി വിഹിതമാക്കി മാറ്റും. ബാക്കി ഭൂമി സര്‍ക്കാര്‍ കിയാലിന് പാട്ട വ്യവസ്ഥയിലും നല്‍കാനാണ് പരിപാടിയെന്നും യോഗത്തില്‍ അറിയിച്ചു. കിന്‍ഫ്ര ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സിയാല്‍ (കൊച്ചിന് ഇണ്റ്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാതൃകയിലാണ് കിയാലിണ്റ്റെയും ഓഹരി ഘടന. ൨൬ശതമാനം ഗവണ്‍മെണ്റ്റ് ഓഹരി, ൨൩ ശതമാനം പൊതുമേഖല സ്ഥാപനങ്ങള്‍, ൨ ശതമാനം സിയാലിനും ബാക്കി ൪൯ ശതമാനം സ്വകാര്യ മേഖലയിലുമാണ് നല്‍കുന്നത്. ൧൭൫ കോടി രൂപയുടെ സ്വകാര്യഷെയര് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്മേലുളള തീരുമാനം ഉടന്‍ കൈക്കൊളളാന്‍ നടപടിയായതായും മന്ത്രി പറഞ്ഞു. ൧൮ ലക്ഷം യാത്രക്കാരെയാണ് കണ്ണൂറ് വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്. കൂടുതലും ഗള്‍ഫ് യാത്രക്കാര്‍. പദ്ധതി നടപ്പാക്കാന്‍ ൧൧൩൦ കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ൩൪൦൦ മീറ്റര്‍ നീളമാണ് റണ്‍വെക്ക് ഉണ്ടാവുക. ഏതു വിമാനത്തിനും ഇറങ്ങാന്‍ കഴിയും. ൨൦൦൫ല്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് പരിഷ്ക്കരിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറംഗ സമിതി പഠനം തുടങ്ങി കഴിഞ്ഞു. വിമാനത്താവളം പണിയോടൊപ്പം തന്നെ റോഡു പണിയും ആരംഭിക്കും. ആലോചനയിലുളള കുടക്-കണ്ണൂറ് റയില്‍പാത വിമാനത്താവളം വരെയെങ്കിലും നിര്‍മ്മിക്കുന്നതിനും എയര്‍പോര്‍ട്ട് റെയില്വെസ്റ്റേഷന് സ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ൪൫ മീറ്റര്‍ വീതിയില്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡ് ൨൦ കി.മീ നീളമുണ്ടാകും. ഇതിന് കണക്കാക്കുന്ന ചെലവ് ൩൮൬ കോടി രൂപയാണ്. നിലവിലുളള റോഡ് വീതികൂട്ടാന്‍ ൧൦൦൦ കോടി വേണ്ടിവരും. ഫലത്തില്‍ ൬൮൬ കോടി അധികം ചെലവ് വരുന്നതിനാല്‍ ഗ്രീന്‍ഫീല്‍ഡ് റോഡ് പണിയാനാണ് തീരുമാനിച്ചിട്ടുളളത്. ഗ്രാമവികസന, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ്, കൃഷി വകുപ്പു മന്ത്രി കെ.പി. മോഹനന്, എം.എല്‍എമാരായ എ.പി.അബ്ദുളളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, കെ.കെ. നാരായണന്, കെ.എം.ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കണ്ണൂറ് ഇണ്റ്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) സ്പെഷ്യല്‍ ഓഫീസര്‍ വി.തുളസീദാസ് എയര്‍പോര്‍ട്ടിണ്റ്റെ ഇതുവരെയുളള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: