ന്യൂദല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന പ്രമേയം ലോക് സഭ ശബ്ദ വോട്ടോടെ പാസാക്കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇടതുപക്ഷം കൊണ്ടു വന്ന ഭേദഗതി വോട്ടിനിട്ട് തള്ളി.
പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടായാല്‍ മാത്രമേ വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഫലപ്രദമാകൂ എന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ധനമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ബി.ജെ.പി അംഗം യശ്വന്ത് സിന്‍ഹ കൊണ്ടു വന്ന പ്രമേയത്തിന്മേല് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കാണ് ധനമന്ത്രി ഇന്ന് മറുപടി പറഞ്ഞത്.
വിലക്കയറ്റം ആഗോള പ്രശ്നമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മിതമായ പണപ്പെരുപ്പത്തിനൊപ്പമുള്ള വളര്‍ച്ചാ നിരക്കാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
വിലക്കയറ്റ ചര്‍ച്ചയില്‍ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി ലോക്സഭ വോട്ടിനിട്ട് തള്ളി. പ്രമേയം അമ്പതിനെതിരെ 321 വോട്ടുകള്‍ക്കാണ് തള്ളിയത്. തുടര്‍ന്ന് ശബ്ദവോട്ടോടെ യശ്വന്ത് സിന്‍ഹ കൊണ്ടുവന്ന പ്രമേയം പാസായി. പ്രണബ് മുഖര്‍ജിയുടെ മറുപടിയില്‍ തൃപ്തരാകാതെ ബി.എസ്.പിയുടെ അംഗങ്ങളും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ഇടതുപക്ഷവും സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: