Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭക്തിയിലൂടെ ആദ്ധ്യാത്മിക നവോത്ഥാനം സൃഷ്ടിച്ച ആചാര്യന്‍

Janmabhumi Online by Janmabhumi Online
Aug 2, 2011, 10:04 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഭക്തിയിലൂടെ കേരള ജനതയില്‍ ആദ്ധ്യാത്മിക നവോത്ഥാനം സൃഷ്ടിച്ച ഭാഗവതാചാര്യനായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു. ലളിതമായ ജീവിതം നയിച്ചുകൊണ്ട്‌ മൂക്കാല്‍ നൂറ്റാണ്ടുകാലം കേരളത്തിന്റെ ആദ്ധാത്മികചൈതന്യമായി നിലകൊണ്ട മള്ളിയൂര്‍, ഭാഗവത പ്രചാരണത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചു. കേരളത്തില്‍ ഭാഗവത സപ്താഹങ്ങള്‍ ജനകീയവും സാര്‍വ്വത്രികവുമായി പ്രചരിച്ചതില്‍ മള്ളിയൂര്‍ നിര്‍വ്വഹിച്ച നിസ്തുലമായ പങ്ക്‌ എക്കാലവും സ്മരിക്കപ്പെടും.

മള്ളിയൂര്‍ തിരുമേനിയുടെ സ്നേഹവും കാരുണ്യവും ഏവര്‍ക്കും ഒരനുഭവവും അനുഭൂതിയുമാണ്‌. സംഘര്‍ഷംനിറഞ്ഞ മനസുകള്‍ക്ക്‌ ആശ്വാസവും ശാന്തിയും സമാധാനവും പകര്‍ന്നുകൊടുത്ത്‌ ആത്മസായുജ്യത്തിന്റെ നിറവിലേക്ക്‌ ഓരോരുത്തരേയും അദ്ദേഹം കൈപിടിച്ചാനയിക്കുന്നു. തിരുമേനിയുടെ സാന്നിധ്യവും സാമീപ്യവും അസാധാരണമായ ആത്മാനുഭവത്തിന്റെ അനര്‍ഘനിമിഷങ്ങളായി മാറുന്നു.

40 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോട്ടയം തിരുവാറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍വെച്ച്‌ ഒരു സപ്താഹയജ്ഞവേളയിലാണ്‌ തിരുമേനിയെ ആദ്യമായി കാണുന്നത്‌. യാതൊരു കൃത്രിമവും കൂടാതെ സ്വതസിദ്ധമായ മൃദുമന്ദഹാസത്തോടെ എന്നോട്‌ ചോദിച്ചു.”സുഖം തന്നെയല്ലേ” അതെയെന്ന്‌ ഞാന്‍ തറപ്പിച്ചു പറഞ്ഞു. തിരുമേനി വിട്ടില്ല. എന്താണ്‌ സുഖം? എവിടെ നിന്നാണ്‌ അതു കിട്ടുക? എപ്പോഴാണ്‌ സുഖം ഉണ്ടാകുക? ചോദ്യങ്ങളുടെ പ്രവാഹമായി. പിന്നീട്‌ എല്ലാവരുടേയും മുന്നില്‍ വെച്ച്‌ പറയുന്ന ഉത്തരങ്ങള്‍ തെറ്റായിപ്പോകുമോ എന്ന ഭയത്താല്‍ മിണ്ടാതിരിക്കുന്നതാണ്‌ ഭംഗി എന്ന്‌ എനിക്ക്‌ തോന്നി. വീണ്ടും ചോദ്യങ്ങളുമായി തിരുമേനി എന്റെ നേരെ തിരിഞ്ഞു. ഞാന്‍ പറഞ്ഞു “രണ്ടാഴ്ച മുമ്പ്‌ വന്നപനിയെല്ലാം പൂര്‍ണ്ണമായും മാറി. ഇപ്പോള്‍ ഒരുരോഗവുമില്ല. പരമസുഖം”. തിരുമേനി പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു: “രോഗമില്ലാത്തത്‌ ശരീരത്തിനാണ്‌. ശരീരസുഖം ഇന്ദ്രീയങ്ങളുടെ അനുഭവമാണ്‌. യഥാര്‍ത്ഥസുഖം അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ ആരെന്നറിയണം. പനിമാറിയാല്‍ കിട്ടുന്ന സുഖം ശരീരത്തിന്റേതാണ്‌. ആത്മസുഖമാണ്‌ യഥാര്‍ത്ഥസുഖം അതിന്‌ മരുന്നും പണവും ആവശ്യമില്ല”

താനാരാണെന്ന അറിവും ഇന്ദ്രിയസുഖം ശാശ്വതമല്ലെന്ന ബോധവും നേടുകയാണ്‌ ജീവിതലക്ഷ്യമെന്ന മള്ളിയൂര്‍ തിരുമേനിയുടെ ഉപദേശം കൂടിനിന്നവരിലെല്ലാം പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നു. മഹാഭാഗവതം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യവും ദുര്‍ഗ്രാഹ്യവുമാണെന്ന വിശ്വാസം പരക്കെ ജനങ്ങളില്‍ പരന്നിരുന്ന സന്ദര്‍ഭത്തിലാണ്‌ മള്ളിയൂര്‍ തിരുമേനി സപ്താഹയജ്ഞവുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്തത.്‌ ഭാഗവത കഥകള്‍ വളരെ സരളവും ലളിതവുമായി വ്യാഖ്യാനിച്ച്‌ വിശദീകരിച്ചപ്പോള്‍ ആവാച്യമായ ആനന്ദാനുഭൂതി ജനങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു. പണ്ഡിതന്മാര്‍ മാത്രം കേള്‍ക്കാന്‍ എത്തുമായിരുന്ന സപ്താഹയജ്ഞങ്ങള്‍ പിന്നീട്‌ വന്‍ ജനക്കൂട്ടത്തിന്‌ സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തന സംരംഭങ്ങള്‍ക്ക്‌ ശക്തിപകര്‍ന്ന ചരിത്ര പ്രധാനമായ വഴിത്തിരുവുകളായി സപ്താഹയജ്ഞങ്ങള്‍മാറി.

പ്രതികൂലമായ സാഹചര്യങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും അടിയുറച്ച വിശ്വാസവുംകൊണ്ട്‌ ഭാഗവത ആശയപ്രചാരണം നടത്തുകയും ധര്‍മ്മസംരക്ഷണത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വേര്‍പാട്‌ നികത്താനാവാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ആ സ്മരണയ്‌ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

കുമ്മനം രാജശേഖരന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

Kerala

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

Automobile

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു
Kerala

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

പുതിയ വാര്‍ത്തകള്‍

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ: രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

അക്കരെ കൊട്ടിയൂര്‍ 11 മാസം നിശബ്ദതയിലേക്ക്

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies