അജ്മീര്‍: സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി സിആര്‍പിഎഫിലേക്ക് 600 ലധികം വനിതകളെ നിയമിക്കും. ആയുധമില്ലാതെ ശത്രുവിനെ നേരിടാനുള്ള പരിശീലനവും ആയുധപരിശീലനവും നല്‍കിയാണ് ഇവരെ നിയമിക്കുന്നത്.
ഈ വിഭാഗത്തില്‍ 620 സ്ത്രീകളുണ്ട്. ഓഗസ്റ്റ് 12 ന് നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് സിആര്‍പിഎഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. സൈന്യത്തിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയായിരിക്കും ഈ വിഭാഗത്തെ നയിക്കുക.
മറ്റ് രണ്ട് വനിതാ സായുധ സൈന്യത്തില്‍ 88 ഉം 135 ഉം സ്ത്രീകളാണ് ഉള്ളത്. ജമ്മുവിലും കാശ്മീരിലുമാണ് ഇപ്പോള്‍ ഇവരെ നിയോഗിച്ചിട്ടുള്ളത്.
വടക്ക് കിഴക്കന്‍ മേഖലകളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യത്യസ്ത ചുമതലകള്‍ നിര്‍വഹിക്കുന്ന ഇവര്‍ തിരഞ്ഞെടുപ്പുകള്‍, വലിയ റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു.
നിയമിക്കപ്പെട്ടവരില്‍ 142 സ്ത്രീകള്‍ രാജസ്ഥാനില്‍നിന്നാണ്. 44 പേര് ചണ്ഡിഗഢില്‍നിന്നും 47 പേര് ഒറീസ്സയില്‍നിന്നും ജാര്‍ഖണ്ഡില്‍നിന്ന് 33 പേരും ബീഹാറില്‍നിന്ന് അഞ്ച് പേരുമുണ്ട്.
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സൈന്യത്തിലെ 88 സ്ത്രീകളെ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ അടുത്തിടെ അഭിവാദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: