തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയെ തഴഞ്ഞുവെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നുള്ള ടി.എന്‍ പ്രതാപന് എം.എല്‍.എ മുഖ്യമന്ത്രിക്കും കെ.പി.സി.സി എം.എല്‍.എയ്ക്കും പരാതി നല്കി. മുഖ്യമന്ത്രി നല്കിയ നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി ഒഴിവാക്കിയെന്ന് ധനമന്ത്രി ആരോപിച്ചു.
തന്റെ പരാതി പരിഹരിച്ചില്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും ബജറ്റിനെ അനുകൂലിക്കില്ലെന്ന് ടി.എന്‍ പ്രതാപന് വ്യക്തമാക്കി. 32 നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് കേരളത്തിന്റെ തീരദേശ മേഖല. എന്നാല്‍ ഈ മേഖലയ്ക്ക് കാര്യമായ ഒരു പദ്ധതി പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായിട്ടില്ല.
ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുപോലും ബജറ്റില്‍ ഇടം നേടിയിട്ടില്ലെന്ന് പ്രതാപന് പരാതിയില്‍ പറയുന്നു. ചില ജില്ലകള്‍ക്ക് ബജറ്റില്‍ അമിത പ്രാധാന്യം നല്‍കിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ബജറ്റ് അവതരണത്തിന് ശേഷം പല ഭരണ പക്ഷ എം.എല്‍.എമാരും തങ്ങളുടെ പരാതി ധനമന്ത്രിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: