കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ ആനക്കല്ല് ചെക്ക് ഡാം തകര്‍ന്ന സംഭവത്തെ കുറിച്ചു അന്വേഷണം നടത്തണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വൊര്‍കാടി പഞ്ചായത്തിണ്റ്റെയും കര്‍ണ്ണാടകയുടേയും അതിര്‍ത്തിയായ ആനകല്ലില്‍ കറോപ്പാടി, ആനക്കല്ല് പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ചെക്ക് ഡാമിണ്റ്റെ വശം കഴിഞ്ഞാഴ്ച തകര്‍ന്ന് വ്യാപകമായി കൃഷി ഭൂമി ഒലിച്ചു പോയിരുന്നു. എല്‍.ഐ.സി. യുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാറിണ്റ്റെ ഫണ്ട് ഉപയോഗിച്ചു വൊര്‍കാടി പഞ്ചായത്ത് എട്ടര കോടി രൂപ ചെലവിലാണ് ചെക്ക് ഡാം നിര്‍മ്മാണവും മഞ്ചേശ്വരം, വൊര്‍ക്കാടി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയും നടപ്പിലാക്കിയത്. ഡാം തകര്‍ന്നതോടെ കുടിവെള്ള വിതരണ പദ്ധതി പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി. സംസ്ഥാന വാട്ടര്‍ അതോറിറ്റി ഈ പദ്ധതി തികച്ചും അശാസ്ത്രീയമായി നടപ്പിലാക്കിയത് മൂലമാണ് ഡാം തകര്‍ന്നതെന്നും താലൂക്ക് വിസന സമിതി കുറ്റപ്പെടുത്തി. മുളിയാര്‍ പഞ്ചായത്ത് മുതലപ്പാറ – ബാവിക്കര റോഡ് വാട്ടര്‍ അതോറിറ്റിയുടെ കീഴിലായതിനാല്‍ പഞ്ചായത്തിനു ഈ റോഡിണ്റ്റെ അറ്റകുറ്റപണി നടത്താന്‍ സാധിക്കാത്തതിനാല്‍ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റി റോഡ് അറ്റകുറ്റ പണി നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ൨൦ വര്‍ഷത്തിലേറേയായി ഈ റോഡിണ്റ്റെ അറ്റകുറ്റപണി നടത്തിയിട്ടില്ല. കാസര്‍കോട് മംഗാലാപുരം റൂട്ടില്‍ കെ.എസ്.ആര്.ടി.സി കൂടുതല്‍ ബസുകള്‍ ഓടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കാസര്‍കോട്ട് നിന്നും മംഗലാപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സ്റ്റേറ്റ് ബാങ്ക് വരെ ട്രിപ്പ് തുടരണം. ഇതു സംബന്ധിച്ച് കളക്ടര്‍ മംഗലാപുരത്തെ കളക്ടറുമായി ചര്‍ച്ച നടത്തി നടപടി എടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. മംഗലാപുരത്തേക്കുള്ള ൨൭ കെ.എസ്.ആര്.ടി.സി. ബസ്സുകളും കൃത്യമായി അഞ്ചു മിനിറ്റിനുള്ളില്‍ ഒരെണ്ണം എന്ന തോതില്‍ സര്‍വീസ് നടത്തണം. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ലഭ്യാമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മധൂറ് പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ മാവേലി സ്റ്റോര്‍ സ്ഥാപിക്കാനുള്ള തടസ്സം നീക്കണമെന്ന് സിവില്‍ സപ്ളൈസ് ഉദ്യേഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. സീതാംഗോളിയില്‍ മാവേലി സ്റ്റോര്‍ സ്ഥാപിക്കാന്‍ ഇതേ തടസ്സമാണുള്ളത്. പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി എടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. എല്ലാ റേഷന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും ജൂലൈ ൩൧ നകം കാര്‍ഡ് നല്‍കുമെന്ന് സപ്ളൈ ഓഫീസ് അധികൃതര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡിണ്റ്റെ പ്രിണ്റ്റിംഗ് ജോലി പുരോഗമിച്ചു വരുന്നുണ്ട്. റേഷന്‍ കാര്‍ഡിനായി നല്കിയ ൨൦൧൪ ഉം, തെറ്റ് തിരുത്തലിനായി സമര്പ്പിക്കപ്പെട്ടവയുള്പ്പെടെയുള്ള ൩൦൬൭ അപേക്ഷകളാണ് നിലവില്‍ തലൂക്ക് ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇവയില്‍ റേഷന്‍ കാര്‍ഡിനു അപേക്ഷിച്ചവരില്‍ പലരും താലൂക്ക് ഓഫീസില്‍ ഹാജരാകാത്തത് മൂലം അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി വൊര്‍ക്കാടി – സുള്ള്യമെ റോഡ് നിര്‍മ്മിക്കണം. സുള്ള്യമെയിലേക്ക് കെ.എസ്.ആര്.ടി.സി. ബസ്സ് അനുവദിക്കണം. കര്‍ണ്ണാടകയില്‍ നിന്നു സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്.. കാസര്‍കോട്-മൊഗ്രാല്‍പുത്തൂറ്‍ ബസ്സ് ഫെയര്‍സ്റ്റേജ് നിശ്ചയിക്കണം. പുത്തൂറ്‍ വില്ലേജ് ഓഫീസ് അനുവദിക്കണം. മൊഗ്രാല്‍ പുത്തൂറ്‍ പി.എച്ച്.സി ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കണം. സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഫരീദ സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ്മാരായ ബി.എം.പ്രദീപ് (കാറഡുക്ക), അഡ്വക്കേറ്റ് മുംതാസ് ഷുക്കൂറ് (കാസര്‍കോട്) ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.അബൂബക്കര്‍ (കുമ്പഡാജെ), പി.ഗോപാലന് മാസ്റ്റര്‍(കുറ്റിക്കോല്‍), ആയിഷാത്ത് താഹിറ (മംഗല്‍പ്പാടി), വി.ഭവാനി(മുളിയാര്‍), നജ്മ ഖാദര്‍(മൊഗ്രാല്‍ പുത്തൂറ്‍), ഫാത്തിമത്ത് സുഹ്റ (മഞ്ചേശ്വരം), മണികണ്ട റൈ(പൈവളികെ), എ.കെ.കുശല(ബെള്ളൂറ്‍), എം.ഗീത(ദേലംപാടി), പി.എച്ച്.റംല(കുമ്പള), മാധവ(മധൂറ്),രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.ആര്.ജയാനന്ദ, ആര്.ഗംഗാധരന്, മുഹമ്മദ് അലി, അഹമ്മദാ മുളിയാര്‍, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, തഹസില്‍ദാര്‍ കെ.ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: