കൊച്ചി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം ദാരിദ്ര നിര്‍മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍. സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല. കുചേലന്മാരുടെ സ്വത്താണ്. മാനവരാശിയുടെ സൗഖ്യത്തിനായി ഇത് ഉപയോഗിക്കണം.
മതസ്ഥാപനത്തിലെ സ്വത്ത് രാജ്യപുരോഗതിക്ക് ഉപയോഗിക്കാന്‍ ദേശീയതലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണം. ഇക്കാര്യത്തില്‍ ന്യായാധിപന്മാര് അഭിപ്രായം പറയണം. അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാന്‍ പാര്‍ലമെന്റ് കമ്മിഷന് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: