കാഞ്ഞങ്ങാട്: അജാനൂറ്‍ കടപ്പുറത്ത് കടലില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടു പേര് നീന്തി മറ്റൊരു തോണിയില്‍ രക്ഷപ്പെട്ടു. അജാനൂറ്‍ മത്തായി മുക്കിലെ ദാസനാ (57)ണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന അജാനൂറ്‍ കടപ്പുറത്തെ മാധവണ്റ്റെ മകന് മനോഹരന് (33), നാരായണണ്റ്റെ മകന് രാജേഷ്(27), സ്വാമിക്കുട്ടിയുടെ മകന് ചന്ദ്രന്(47), പുരുഷോത്തമണ്റ്റെ മകന് സന്തോഷ്(33), സ്വാമിക്കുട്ടിയുടെ മകന് മധു(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തോണിയില്‍ നിന്നും കടലിലേക്ക് തെറിച്ചു വീണ മാധവണ്റ്റെ മകന് സുരേശന്(37), രാധയുടെ മകന് സുനില്‍(27) എന്നിവര്‍ നീന്തി മറ്റൊരു തോണിയില്‍ കയറി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. മത്സ്യ ബന്ധനത്തിന് തോണിയില്‍ കടലിലേക്ക് ഇറങ്ങിയ ഉടന്‍ തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. കടലിലേക്ക് തെറിച്ചു വീണ തൊഴിലാളികള്‍ പിന്നീട് തോണി ഉയര്‍ത്തി അതില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ബോധ രഹിതനായ ദാസനെ മറ്റ് തൊഴിലാളികള്‍ തോണിയില്‍ താങ്ങി നിര്‍ത്തി. ഏതാണ്ട് അരമണിക്കൂറോളം നേരം ഇവര്‍ കടലില്‍ കഴിഞ്ഞു. പിന്നീട് വിവരമറിഞ്ഞ് കൂടുതല്‍ തോണിക്കാരെത്തി ഇവരെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരികയായിരുന്നു. അപ്പോഴേക്കും ദാസന് മരണപ്പെട്ടിരുന്നു. കടലിലേക്ക് തെറിച്ച് വീണ് മറ്റു രണ്ടുപേര്‍ സാഹസികമായി നീന്തി കടലില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്ന തോണിയില്‍ പിടിച്ച് കയറുകയായിരുന്നു. എഞ്ചിന് തകരാറാണ് അജാനൂറ്‍ കടപ്പുറത്തെ എ.കെ.ബാലണ്റ്റെ ഉടമസ്ഥതയിലുള്ള ദണ്ഡന് വലക്കാര് എന്നുപേരുള്ള തോണി കടലില്‍ മറിയാന്‍ കാരണം. അജാനൂറ്‍ കടപ്പുറത്തെ പരേതനായ കറുത്തമ്പുവിണ്റ്റെയും ദമയന്തിയുടെയും മകനാണ് മരണപ്പെട്ട ദാസന്. ഭാര്യ പത്മിനി, മക്കള്‍: പത്മേഷ്(ഗള്‍ഫ്), പത്മ, പ്രദീഷ്(ജിടെക് വിദ്യാര്‍ത്ഥി), മരുമകന്: അനില്‍ (അഴിത്തല).
പ്രതികരിക്കാൻ ഇവിടെ എഴുതുക: